ഈ ചെടി എവിടെ കണ്ടാലും വെറുതെ കളയരുതേ കാരണം ഇത് വെറും കാട്ടു ചെടിയല്ല അറിയാതെ പോകരുത് ഇതിന്റെ ഔഷധ പ്രയോഗങ്ങള്‍

0
631

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌ മുയൽചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്.40 സെന്റീ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു പാഴ്ചെടിയാണിത്. പച്ചയും വെള്ളയും കലർന്ന നിറത്തിൽ മുയലിന്റെ ചെവിയുടെ ആകൃതിയിലാണ്‌ ഇലകൾ. ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. ആൺ പൂക്കളും പെൺ പൂക്കളൂം വെവ്വേറെ ചെടിയിൽ കാണപ്പെടുന്നു. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം.

ഈ ചെടിയുടെ അതിശയിപ്പിക്കുന്ന ഔഷധ ഗുണങ്ങളും പ്രയോഗങ്ങളും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here