
ഒരു ദിവസം സ്ത്രീകള്‍ക്ക് ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ ചില്ലറയല്ല, വിവാഹിതകൂടിയാണെങ്കില് ചുമതലകള്‍ ഇരട്ടിയ്ക്കും.വീടുനോക്കണം അതിനൊപ്പം തന്നെ ജോലിക്കാര്യങ്ങളും കൊണ്ടുപോകണം. ശരിയ്ക്കും പറഞ്ഞാല്‍ പുരുഷനെ വച്ച് നോക്കുമ്പോള്‍ ഇരട്ടി അധ്വാനമാണ് സ്ത്രീകള്‍ക്കുണ്ടാവുന്നത്.
എന്നാല്‍ ഇതൊന്നും ഓര്‍ക്കാനോ അതിനനുസരിച്ച് ശരീരം സംരക്ഷിയ്ക്കാനോ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഒട്ടേറെ ഊര്‍ജ്ജം ചെലവാക്കേണ്ടിവരുന്ന സ്ത്രീകള്‍ ഭക്ഷണക്കാര്യത്തില്‍ അതീവശ്രദ്ധപുലര്ത്തേണ്ടതുണ്ട്.
സ്ത്രീകള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട അഞ്ച് ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ
ഇലക്കറികള്‍
പച്ചക്കറികളില്ത്തന്നെ ഇലക്കറികളുടെ പ്രാധാന്യം വളരെയേറെയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പാലക്ക്, ചുവന്ന ചീര, പച്ചച്ചീര, ഉലുവച്ചീര, ബ്രൊക്കോളി തുടങ്ങി ഒട്ടേറെ ചീരയിനങ്ങള്‍ നമുക്ക് ലഭ്യമാണ്. സ്ത്രീകള്‍ പച്ചിലക്കറികള്‍ നന്നായി കഴിക്കേണ്ടതുണ്ട്.
കാരണം ഇവ നാരുകളുടെ ഉറവിടമാണ്. മാത്രമല്ല വിറ്റമിന്‍ സി, കെ, ഫോളിക് ആസിഡ്, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍ തുടങ്ങിയ ധാതുക്കള്‍ എന്നിങ്ങനെ സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ ഒട്ടേറെ വസ്തുക്കള്‍ ഇലക്കറികളില്‍ നിന്നും ലഭ്യമാണ്. ഇവ നിത്യേന ഏതെങ്കിലും രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കണം.
ധാന്യങ്ങള്‍
അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ചോറിന് ചുവന്ന തവിടു കളയാത്ത അരി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. ഗോതമ്പ് ബ്രഡ്, ഗോതമ്പുകൊണ്ടുള്ള പാസ്ത, ചപ്പാത്തി എന്നിവയും ഓരോ ദിവസങ്ങളിലായി ക്രമപ്പെടുത്തി കഴിയ്ക്കാം.
നട്സ്
നട്്സിനും ഇതോപോലെ തന്നെ പ്രാധാന്യമുണ്ട്. ഇവ പ്രൊട്ടീന്‍, മഗ്നീഷ്യം, വിറ്റമിന്‍ ബി, സി എന്നിവയുടെയെല്ലാം ഉറവിടങ്ങളാണ്. ഹൃദ്രോഗത്തിനും കാന്‍സറിനും എതിരെ പൊരുതാനും ഇവയ്ക്ക് കഴിവുണ്ട്. സ്നാക്സായും ഇവ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അമിതമായി കഴിയ്ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഒരാഴ്ചത്തേയ്ക്ക് കാല്‍ക്കപ്പ് അല്ലെങ്കില്‍ 15-മുതല്‍ 20വരെ എണ്ണം ബദാം പരിപ്പ്, കശുവണ്ടിപ്പരിപ്പ്, നിലക്കടല എന്നിവ മതിയാകും.
കട്ടത്തൈര്
കൊഴുപ്പുകുറഞ്ഞ തൈര കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ്പ്രോട്ടീനും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി നേടാനും കട്ടത്തൈര് ഉത്തമമാണ്. മൂന്നു മുതല്‍ നാലു കപ്പുവരെ തൈര് ഒരാഴ്ചകൊണ്ട് കഴിയ്ക്കാം. എന്നാല്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. മാങ്ങയും മറ്റു ഫലവര്‍ഗങ്ങളും ചേര്‍ത്ത് ലെസ്സി രൂപത്തില്‍ കഴിയ്ക്കുന്നതില്‍ കുഴപ്പമില്ല.
ബെറി
ഫൈബര്‍ സ്മ്പുഷ്ടമായ പലതരം ബെറികള്‍ എല്ലാ ഡയറ്റുകളൂടെയും മുഖ്യ ഘടകമാണ്, ഭാരം കുറയാന്‍ സഹായിക്കുന്നുവെന്നതാണ് ഇവയുടെ ഒറു പ്രധാന പ്രത്യേകത. മറ്റെന്തിലടങ്ങിയിരിക്കുന്നതിലുമേറെ ആന്റി ഓക്സിഡന്റുകളും ബെറികളില്‍ അടങ്ങിയിട്ടുണ്ട്.
Leave a Reply