ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍

സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സര്‍ ഇതാണ്. അല്‍പം ശ്രദ്ധിച്ചാല്‍ രോഗബാധ ഒഴിവാക്കാനും, പെട്ടെന്ന് ചികിത്സിച്ച് മാറ്റാനും കഴിയുന്ന രോഗമാണിത്.

ലൈംഗികബന്ധത്തില്‍ക്കൂടി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി)ആണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇന്നത്തെക്കാലത്ത് രോഗബാധ വേഗത്തില്‍ തിരിച്ചറിയാനും മറ്റുമായി മികച്ച പരിശോധനാരീതികളുണ്ട്.

സ്ത്രീകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സറിന്റെ മുന്നോടിയായുള്ള വ്യത്യാസങ്ങള്‍ ഗര്‍ഭാശയമുഖത്തിലുള്ള കോശങ്ങളിലുണ്ടാകും. കാന്‍സറാകാന്‍ സാധ്യതയുള്ള ഈ കോശങ്ങളെ വളരെ നേരത്തേ പരിശോധനയില്‍ കൂടി മനസ്സിലാക്കുവാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ടാണ് രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ കഴിയുന്നത്.

ഇത് കണ്ടെത്തുന്ന വേളയില്‍ത്തന്നെ ശരിയായ ചികിത്സ ലഭിച്ചാല്‍ അത് കാന്‍സറായി മാറാതെ തടയാനും കഴിയും. ആര്‍ത്തവം നിലച്ചശേഷമുണ്ടാകുന്ന രക്തസ്രാവം, ആര്‍ത്തവ ഇടവേളകള്‍ക്കിടയിലുള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തിനുശേഷം രക്തസ്രാവമുണ്ടാവുക, യോനീസ്രവത്തില്‍ രക്തം കലരുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

രോഗനിര്‍ണയം

രോഗം നിര്‍ണയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പിഎപി പരിശോധനയാണ്. രണ്ടുമിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള വേദനയൊട്ടുമില്ലാത്ത പരിശോധനയാണിത്. ആര്‍ത്തവം കഴിഞ്ഞ് 10മുതല്‍ 20 ദിവസത്തിനുള്ളില്‍ പരിശോധന നടത്തുന്നതാണ് നല്ലത്.

നേരത്തേ രോഗനിര്‍ണയം നടത്തുന്നത് കാന്‍സര്‍ മൂര്‍ഛിയ്ക്കാതിരിക്കാനും രോഗം പെട്ടെന്ന് ഭേദപ്പെടാനും സഹായകമാകും. ലൈംഗിക ജീവിതം തുടങ്ങി മൂന്നാം വര്‍ഷം മുതല്‍ പിഎപി ടെസ്റ്റിന് വിധേയമാകുന്നതാണ് നല്ലത്. മറ്റു പരിശോധനകളായ കോള്‍വോസേ്കാപ്പി, എച്ച്പിവി പരിശോധന എന്നിവയും നടത്താം.

ഒന്നിലേറെ ലൈംഗിക പങ്കാളികള്‍, വളരെ നേരത്തേ അതായത് കൗമാരപ്രായത്തിലും മറ്റുമുണ്ടാകുന്ന ലൈംഗിക ബന്ധം, തുടരെത്തുടരെയുള്ള പ്രസവം, വ്യക്തിശുചിത്വമില്ലായ്മ തുടങ്ങിയവയെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*