മുപ്പതു വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ നിര്‍ബന്ധമായും ഈ പരിശോധനകള്‍ നടത്തണം കാരണം

ഒട്ടു മിക്കവരിലും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങുന്നത് മുപ്പതു വയസ്സിനു ശേഷമാണ്.ഒരു രോഗം വന്നു മൂര്ചിച്ചതിനു ശേഷം പരിശോധനകള്‍ നടത്തി കണ്ടെത്തി ചികിത്സിക്കുന്നതിലും നല്ലത് തുടക്കത്തില്‍ തന്നെ അത് കണ്ടുപിടിക്കാന്‍ കഴിയുന്നതും അതിനെ തടയുന്നതും ആണ് .ഇന്ന് നമ്മള്‍ ഇവിടെ നോക്കാന്‍ പോകുന്നത് മുപ്പതു വയസു കഴിഞ്ഞ പുരുഷന്മാര്‍ നിര്‍ബന്ധമായും ചെയേണ്ട ചില മെഡിക്കല്‍ ചെക്കപ്പുകളെ കുറിച്ചാണ് .ഈ ചെക്കപ്പുകള്‍ നടത്തണം എന്ന് പറയുന്നതിന്റെ കാരണം ഈ രോഗം തുടക്ക കാലത്ത് വലിയ ലക്ഷണങ്ങള്‍ ഒന്നും പുറമേ കാണിക്കില്ല എന്നതുകൊണ്ടും എന്നാല്‍ രോഗം കൂടിയാല്‍ ചികിത്സയും രോഗ പ്രതിരോധവും ബുദ്ധിമുട്ട് ആണ് എന്നതുകൊണ്ടും ആണ് .

മുപ്പതു കഴിഞ്ഞ പുരുഷന്മാര്‍ നിര്‍ബന്ധമായും നടത്തേണ്ട ചെക്കപ്പുകള്‍ ഇവയാണ് .

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സറിനുള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇത്തരം പരിശോധനകള്‍ എന്തായാലും നടത്തേണ്ടതാണ്. ഇവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് മുപ്പത് വയസ്സിനു ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പരിശോധനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. അസാധാരണമായ എന്തെങ്കിലും മറുകോ മറ്റോ കണ്ടാല്‍ അത് ഉടനേ തന്നെ പരിശോധിക്കേണ്ടതാണ്.

 

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

കൂടുതലായും മുപ്പതു വയസ്സിനു മുകളില്‍ ഉള്ള പുരുഷന്മാരില്‍ കണ്ടുവരുന്ന ഒരു കാന്‍സര്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ .മരണത്തിനു പോലും കാരണം ആയേക്കാവുന്ന ഈ കാന്‍സര്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിച്ചു എന്ന് വരില്ല ആയതിനാല്‍ മുപ്പതു വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ പ്രോസ്റ്റ്റ്റ് കാന്‍സര്‍ ഉണ്ടോ എന്നു പരിശോധനകള്‍ നടത്തി ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ആണ് .

കുടല്‍ കാന്‍സര്‍ .

പുരുഷന്‍മാരില്‍ പ്രത്യേകിച്ച് മുപ്പതു വയസ്സ് കഴിഞ്ഞ പുരുഷന്മാരില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു കാന്‍സര്‍ ആണ് കുടലിലെ കാന്‍സര്‍ .തുടക്ക കാലത്ത് ഇത് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കുക ഇല്ല എന്നതുകൊണ്ട് തന്നെ പലപ്പോഴും കണ്ടു പിടിക്കുമ്പോള്‍ ഈ രോഗം നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിട്ടുണ്ടാകും ആയതിനാല്‍ മുപ്പതു വയസു കഴിഞ്ഞ പുരുഷമാര്‍ കുടല്‍ കാന്‍സര്‍ ഉണ്ടോ എന്ന് ഒരു പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണു .

രക്തസമ്മര്‍ദ്ദം

രക്ത സമ്മര്‍ദം കൂടുന്ന അവസ്ഥ ഏതു പ്രയക്കരിലും ഉണ്ടാകാം എങ്കിലും മുപ്പതു വയസ്സ് കഴിഞ്ഞവരില്‍ ആണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്‌ .ആയതിനാല്‍ മുപ്പതു വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ ഇടയ്ക്കിടയ്ക്ക് സ്വന്തം ബിപി ചെക്ക്‌ ചെയേണ്ടത് അത്യാവശ്യം ആയ കാര്യം ആണ് .

കൊളസ്‌ട്രോള്‍ പരിശോധന

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കൊളസ്‌ട്രോളും വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് മുപ്പത് വയസ്സിനു ശേഷം കൊളസ്‌ട്രോള്‍ പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹ പരിശോധന

പ്രമേഹ പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുപ്പത് വയസ്സിനു ശേഷമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത്തരം അവസ്ഥകള്‍ പ്രതിസന്ധികളായി മാറുന്നത്.ആയതിനാല്‍ കുറഞ്ഞത്‌ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും പ്രമേഹ പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണു .

കണ്ണ് പരിശോധന

കണ്ണ് പരിശോധന നടത്തേണ്ടതും വളരെയധികം ശ്രദ്ധിക്കണം. കാഴ്ചക്കുറവുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് പലപ്പോഴും മുപ്പത്തി അഞ്ചിനു ശേഷമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് കൂടുതലാവുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*