ജരാനരകള്‍ വരാതെ എന്നും സുന്ദരനും സുന്ദരിയും ആയി ഇരിക്കാന്‍ ഒറ്റമൂലി

സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താന്‍ എന്തെല്ലാം പെടാപാടുകളാണ് പലരും കാണിച്ചുകൂട്ടുന്നത്. അതിനായി ലക്ഷങ്ങള്‍ ചെലവഴിക്കാനും മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലകൂടിയ ഉല്‍പന്നങ്ങള്‍ വാങ്ങാനും നാം മടിക്കുന്നില്ല. എന്നിട്ടോ, ഇവ വിചാരിച്ച ഫലം ചെയ്യുമോ, അതുമില്ല. അലര്‍ജിയും ത്വക്ക് രോഗങ്ങളും ധനനഷ്ടവുമാവും അന്തിമഫലം.

ഇതൊന്നുമില്ലാതെത്തന്നെ യൗവ്വനം നിലനിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതുമായ പൊടികൈകള്‍. അവ എന്തെന്നു നോക്കൂ.

യൗവ്വനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത വസ്തുവാണ് ബദാം പരിപ്പ്. ഒന്നാം ദിവസം ഒരു പരിപ്പ്, രണ്ടാം ദിവസം രണ്ടു പരിപ്പ്, മൂന്നാം ദിവസം മൂന്ന് പരിപ്പ് എന്നിങ്ങനെ ഒരെണ്ണം കൂടുതല്‍ ഒരു മാസം കഴിക്കുക. അടുത്ത മാസം ഒരെണ്ണം വീതം കുറച്ചു കഴിക്കുക. വളരെ അതിശയകരമായ വ്യത്യാസം ശരീരത്തിലുണ്ടാകും.

ത്രിഫല ചൂര്‍ണ്ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിനു ശേഷം കഴിക്കുക.

ഞവര അരി തൈരിന്‍ വെളളത്തില്‍ വേവിച്ചു കഴിക്കുക.

ശതാവരി കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് എടുത്ത ഒരു ഗ്ലാസ് നീരില്‍ പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിക്കുക.

ശുദ്ധി ചെയ്ത ഗന്ധകം അരഗ്രാം വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ കലക്കി പതിവായി 30 ദിവസം കഴിച്ചാല്‍ ജരാനരകള്‍ ഒഴിവാകും.
ചെറുതിപ്പലി, നെല്ലിക്കാത്തൊണ്ട് ഇവ സമം പൊടിയാക്കി പച്ചനെല്ലിക്കാനീരില്‍ കുഴച്ചുണക്കി 5 ഗ്രാം പൊടിവീതമെടുത്ത് നെയ്യ്, ചെറുതേന്‍ ഇവയില്‍ ചാലിച്ചു സേവിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*