അപ്പന്റിസൈറ്റിസ്‌ ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും പരിഹാരവും

ഓര്‍ക്കാപ്പുറത്ത്‌ വേദനവരുകയും എത്രയും പെട്ടെന്ന്‌ വൈദ്യസഹായം തേടേണ്ടിവരുകയും ചെയ്യുന്ന ഒരു രോഗമാണ്‌ അപ്പന്റിസൈറ്റിസ്‌. പൊക്കിളിന്‌ താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പന്റിക്‌‌സ്‌.

മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിന്‌ എന്തെങ്കിലും പ്രത്യേക ധര്‍മ്മമുള്ളതായി ഇതുവരെയുള്ള പഠനങ്ങളിലൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ അവയവം ഉണ്ടാക്കുന്ന പൊല്ലാപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാത്തതുമാണ്‌.