മുഖത്തെ കരുവാളിപ്പ്,പാടുകള്‍ ,വരണ്ട ചര്‍മ്മം ,കണ്ണിനടിയിലെ കറുപ്പ് ഇവയെല്ലാം മാറാന്‍ ഇത് മാത്രം മതി .

0
327

മുഖ ചര്‍മ്മം വരണ്ടിരിക്കുക ,മുഖത്തെ പാടുകള്‍ ,കണ്ണിനടിയിലെ കറുപ്പ് നിറം ,മുഖ ചര്‍മത്തിന്റെ ഇരുണ്ട നിറം ,മുഖത്തെ കുരുക്കള്‍ കാര എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്നങ്ങള്‍ .മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്  നല്ലൊരു പരിഹാരം ആണ് തേനും ഒട്ട്സും.അപ്പോള്‍ തേനും ഒട്സും മിശ്രിതം മുഖസൌന്ദര്യം വര്‍ധിപ്പിക്കുന്നതിനായി എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇതിന്റെ ഉപയോഗം മുഖത്തുണ്ടാകുന്ന എതൊകെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആണ് എന്നും നോക്കാം .

മുഖ ചര്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുവാന്‍ പല ക്രീമുകളും വിപണിയില്‍ ലഭ്യമാണ് എങ്കിലും അവയുടെ ഉപയോഗം താത്കാലിക തിളക്കം മാത്രമേ നല്‍കുക ഉള്ളു എന്നതും പിന്നീട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതും വളരെ വലിയ ഒരു പ്രശ്നം ആണ് എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ തന്നെ മുഖത്തെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തേനും ഒട്സും ഫേസ്പാക്ക്.

മുഖ സൌന്ദര്യത്തിന് ഏറ്റവും വലിയ ഒരു വെല്ലുവിളി ആണ് മുഖത്ത് പ്രത്യേകിച്ച് മൂക്കിനു ചുറ്റും ഉണ്ടാകുന്ന ബ്ലാക്ക്‌ ഹെഡ്സ് അഥവാ കാര .ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ പലവിധ മാര്‍ഗങ്ങളും ഉണ്ട് എങ്കിലും ഏറ്റവും ഫലപ്രദവും പെട്ടെന്ന് ചെയാവുന്നതും ആയ ഒരു പരിഹാരം ആണ് തേന്‍ ഓട്സ് ഫേസ്പാക്ക്.ബ്ലാക്ക്‌ ഹെഡ്സ് ഉള്ളവര്‍ ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു പ്രാവശ്യം വരെ ഈ ഫേസ് പാക്‌ തയാറാക്കി ഉപയോഗിക്കുന്നത് ബ്ലാക്ക്‌ ഹെഡ്സിനെ ഇല്ലാതാക്കും .രണ്ടുമുതല്‍ മൂന്നു പ്രാവശ്യം ഉപയോഗിക്കുമ്പോള്‍ തന്നെ മാറ്റം നമുക്ക് കാണാന്‍ കഴിയുന്നത്‌ ആണ് .

മുഖം ഉണങ്ങി വരളുന്നതും മൊരി പിടിക്കുന്നതും എല്ലാം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് .ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം ആണ് തേന്‍ ഓട്സ് ഫേസ് പായ്ക്ക് .ഇത് മുഖത്തെ ഈര്പം നിലനിര്‍ത്തുന്നതിനും അതുവഴി മുഖചരമം വരളുന്നതിനെ തടയുകയും ചെയുന്നു .

നല്ലൊരു പ്രകൃതിദത്ത സ്ക്രബ്ബര്‍ ആണ് തേനും ഒട്സും.ഇത് മുഖത്ത് പുരട്ടുന്നത് മുഖചര്‍മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നു അതുവഴി മുഖ സൌന്ദര്യം വര്‍ധിപ്പിക്കുകയും മുഖതുണ്ടാകാവുന്ന സൗന്ദര്യ പ്രശ്നങ്ങളെ തടയുകയും ചെയുന്നു .

കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പുനിറം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് ഇതിനുള്ള നല്ലൊരു പരിഹാരം ആണ് തേന്‍ ഓട്സ് ഫേസ് പായ്ക്ക് തയാറാക്കി ഉപയോഗിക്കുന്നത് .ഇതിന്റെ സ്ഥിരമായുള്ള ഉപയോഗം കണ്ണിനു താഴെയുള്ള കറുപ്പ് നിറം പൂര്‍ണ്ണമായും മാറുന്നതിനു സഹായിക്കുകയും ഈ പ്രശ്നം ഉണ്ടാകാതെ കാക്കുകയും ചെയുന്നു .

മുഖ ചര്‍മം കട്ടിയാകുന്നതും മുഖ ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം ആയതുപോലെ തോന്നുന്നതും മിക്കവരെയും അലട്ടുന്ന മറ്റൊരു പ്രശ്നം ആണ് .ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം ആണ് തേനും ഒട്സും ഫേസ് പായ്ക്ക് തയാറാക്കി ഉപയോഗിക്കുന്നത് .

വെയിലത്തും മറ്റും പോയി വരുമ്പോളും മറ്റു പല കാരണങ്ങളാലും മുഖത്ത് കരിവാളിപ്പ് ഉണ്ടാകുകയും മുഖത്തെ ഫ്രഷ്‌നെസ് നഷ്ടപെടുകയും ചെയും .എന്നാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന നല്ലൊരു മാര്‍ഗം ആണ് തേന്‍ ഓട്സ് ഫേസ് പായ്ക്ക് .

മുഖത്ത് പുരട്ടുന്നതോടൊപ്പം ഇത് കഴുത്തില്‍ തേച്ചു പിടിപ്പിക്കുന്നത് കഴുത്തില്‍ ഉണ്ടാകുന്ന കറുപ്പിനെയും പാടുകളെയും ഇല്ലാതെയാക്കും .

തേന്‍ ഓട്സ് ഫേസ് പാക്ക് ഉണ്ടാക്കുന്ന വിധം

ഈ ഫേസ് പായ്ക്ക് ഉണ്ടാക്കുവാന്‍ ആവശ്യമായ സാധനങ്ങള്‍ നല്ല ശുദ്ധമായ തേനും ഒട്സും മാത്രമാണ് .മുഖതും ആവശ്യം എങ്കില്‍ കഴുത്തിലും പുരട്ടാന്‍ ആവശ്യമായ ഓട്സ് പൊടിച്ചെടുക്കുക.ഈ പൊടിയിലേക്ക്‌ തേന്‍ ചേര്‍ത്ത് ഇളക്കുക കുഴമ്പ് രൂപത്തില്‍ ആകുമ്പോള്‍ ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക .ഒരു അര മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിച്ച ശേഷം തണുത്ത വെള്ളത്തില്‍ അല്ലങ്കില്‍ ഇളം ചൂട് വെള്ളത്തില്‍ മുഖം കഴുകുക .ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു ദിവസം വരെ ഇങ്ങനെ ചെയവുന്നത് ആണ് .

LEAVE A REPLY

Please enter your comment!
Please enter your name here