സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ ദുര്‍ഗന്ധം പൂര്‍ണ്ണമായും ഇല്ലാതാക്കാനും ജീവിതത്തില്‍ ഈ പ്രശ്നം ഉണ്ടാകാതിരിക്കുവാനും

സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നമാണ് വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം. എത്ര വൃത്തിയാക്കിയാലും മാറാത്ത രീതിയില്‍ ഈ ദുര്‍ഗന്ധം ഉണ്ടാവുകയും ചെയ്യും. പല സ്ത്രീകളെയും ഇത് മാനസികമായി തളര്ത്തുകയും ചെയ്യുന്നു. അവര്‍ കരുതുന്നത് അവര്‍ക്ക് എന്തോ മാരകമായ അസുഖമോ മറ്റോ ആണെന്നാണ്‌. സ്വകാര്യ ഭാഗത്ത് ആയതിനാല് പലരും ചികിത്സ തേടാം എന്ന ചിന്തയില്‍ നിന്നും മാറി നില്‍ക്കുകയും സ്വയംചികിത്സ ചെയ്യാന്‍ ഒരുങ്ങുകയും ചെയ്യുന്നു. അത് കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക.

സാധാരണയായി സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജുണ്ടാകാറുണ്ട്. സാധാരണ ഗതിയില്‍ അധികം മണമില്ലാത്ത ദ്രാവകമാണിത്. എന്നാല്‍ ഗന്ധത്തോടും നിറവ്യത്യാസത്തോടും കൂടിയ വജൈനല്‍ ഡിസ്ചാര്‍ജ് പല ആരോഗ്യപരമായ ലക്ഷണളുടേയും, പ്രത്യേകിച്ച് അണുബാധയുടെ ലക്ഷണമായി വേണം, എടുക്കാന്‍. വജൈനയിലെ യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ കട്ടിയുള്ള, വെളുത്ത ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്. ക്ലാമിഡിയ, ഗൊണേറിയ, ട്രോക്കോമോണിയായിസ് തുടങ്ങിയ രോഗങ്ങള്‍ വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്.

ദുര്‍ഗന്ധത്തിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജിലുള്ള നിറവ്യത്യാസവും പെല്‍വിക് പ്രദേശത്തെ വേദനയുമെല്ലാം കാരണങ്ങളാകാറുണ്ട്. ഇതിനു പുറമെ ബാക്ടീരിയല്‍ അണുബാധകളാണ് ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യത്യാസം, പ്രത്യേകിച്ചു ഗര്‍ഭ, മുലയൂട്ടല്‍, മെനോപോസ് സമയങ്ങളില്‍, ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ പോലുള്ളവയെല്ലാം ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്

അതുമാത്രമല്ല ഈ ഭാഗത്ത് വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിയ്ക്കുന്നതും ഡൗച്ചിംഗ് പോലുള്ളവയുമെല്ലാം ദുര്‍ഗന്ധത്തിനുള്ള കാരണമാകാറുണ്ട്. ഇത് കാരണം യോനീഭാഗത്തെ പിഎച്ച് നിലയില്‍ വ്യത്യാസം വരാറുണ്ട്. ഇത് അണുബാധകള്‍ക്കു കാരണമാകുകയും ഈ ഭാഗത്തുള്ള ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് അനേകം വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തില്‍ നിന്നും മോചനം നല്‍കുക മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിനു സഹായകമാകും. അത്തരത്തില്‍ ഉള്ള വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

തൈര്

ദുര്‍ഗന്ധം അകറ്റുവാന്‍ മറ്റൊരു വഴിയാണ് തൈര് കൊണ്ടുള്ള രീതി. തൈരിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറഞ്ഞാല്‍ യോനീ ഭാഗത്തെ പി എച്ച് തോത് ശരിയായി നില നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ്.1-2 ടീസ്പൂണ്‍ തൈര്, 1 ടാമ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ടാമ്പൂണ്‍ തൈരില്‍ മുക്കി വജൈനല്‍ ഭാഗത്തു വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റി ഈ ഭാഗം കഴുകാം.

ആര്യവേപ്പില

ഏറ്റവും നല്ലൊരു ഔഷദമാണ് ആര്യവേപ്പില. പലര്‍ക്കും ആര്യവേപ്പിലയുടെ ഗുണങ്ങള്‍ അറിയില്ലെങ്കിലും ചിലര്‍ക്കെങ്കിലും അറിയാം. 10 ആര്യവേപ്പിലയും ഒരു കഷ്ണം ആര്യവേപ്പിന്റെ തോലും ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതി വറ്റുന്നതു വരെ തിളപ്പിയ്ക്കണം. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ വജൈനല്‍ ഭാഗം കഴുകാന്‍ ഉപയോഗിയ്ക്കാം. ഇത് ആഴചയില്‍ ഒരു ദിവസമെങ്കിലും ചെയ്യണം.

നെല്ലിക്ക

നല്ല നാടന്‍ നെല്ലിക്കയാണ് ദുര്‍ഗന്ധം അകറ്റുവാനുള്ള മറ്റൊരു മാര്‍ഗ്ഗം. 2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ്, ഒരു ഗ്ലാസ് വെള്ളംഎന്നിവയാണ് ഇതിനായി വേണ്ടത്. നെല്ലിക്ക കുരു നീക്കി അരക്കുക. ഇതില്‍ ജീരകപ്പൊടി, ഉപ്പ് എന്നിവയും കലര്‍ത്തി വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി വേണം കുടിയ്ക്കാന്‍. ഒരാഴ്ചക്കാലം ഇതു ചെയ്യുക. നെല്ലിക്കയില്‍ ഉപ്പു പുരട്ടി വെയിലത്തു വച്ചുണക്കിയും കഴിയ്ക്കാം. ദിവസവും നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ ഗുണകരമാണ്.

വെറ്റില

വെറ്റില ഉപയോഗിച്ചും ദുര്‍ഗന്ധം അകറ്റാവുന്നതാണ്.വെറ്റില, ടാമ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്. നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കി അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതില്‍ ടാമ്പൂണ്‍ മുക്കി വജൈനയില്‍ വയ്ക്കുക. ഇത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റിക്കളയാം. ദിവസവും ഒരാഴ്ച ഇതു ചെയ്യുക.

ബേക്കിംഗ് സോഡയും ഉലുവയും

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളത്തില്‍ ഇരിയ്ക്കുന്നത് യോനീഭാഗത്തെ ദുര്‍ഗന്ധം മാറാനുള്ള നല്ലൊരു വഴിയാണ്. ഉലുവയാണ് മറ്റൊരു വഴി. ഒരു ടീസ്പൂണ്‍ ഉലുവ, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇത് പ്രാതലിനു മുന്‍പായി വേണം, കുടിയ്ക്കാന്‍. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.

മഞ്ഞള്‍

വജൈനല്‍ ദുര്‍ഗന്ധം മാറാനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴിയാണ് മഞ്ഞള്‍. മഞ്ഞളിന് അണുബാധകള്‍ തടയാനും ഇതുവഴി ദുര്‍ഗന്ധമകറ്റാനുമുള്ള കഴിവുണ്ട്. മഞ്ഞള്‍ ചവച്ചരച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു നുള്ളു മഞ്ഞളിട്ടു തിളപ്പിച്ചു പാല്‍ കുടിയ്ക്കാം. മഞ്ഞളിട്ടു തിളപ്പിച്ച ചൂടുവെള്ളവും ഗുണം ചെയ്യുന്ന ഒന്നാണ്. മുഴുവന്‍ മഞ്ഞള്‍ നല്ലപോലെ വൃത്തിയാക്കി വെള്ളത്തിലിട്ട് ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കുക. ഈ വെള്ളം കൊണ്ട് വജൈനല്‍ ഭാഗം കഴുകുന്നത് നല്ലതാണ്. ദിവസവും ഒരാഴ്ച ഇതു ചെയ്യുക. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

1 Trackback / Pingback

  1. How to take a healthy bath

Leave a Reply

Your email address will not be published.


*