കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകുന്ന ഭാര്യക്ക് അമ്മ കൊടുത്ത ഉപദേശം എന്ന ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോതിച്ചത് ഭര്ത്താക്കന്മാര്ക്ക് ഉപദേശം ഒന്നും ഇല്ലേ എന്നാണ് .എന്നാല്പിന്നെ ഇന്ന് ഭര്ത്താക്കന്മാര്ക്കായി ഒരു പോസ്റ്റ് ഇടാം എന്ന് വിചാരിച്ചു .വായിച്ച ശേഷം എല്ലാവരും അഭിപ്രായം പറയണം ഒപ്പം എന്തെങ്കിലും കൂടുതലായി ചേര്‍ക്കാന്‍ ഉണ്ട് എങ്കില്‍ അതും കമന്റ് ചെയുക
1. ഭാര്യയോട് ഒച്ചയില്‍ സംസാരിക്കരുത് അത് അവളെ വളരെ അധികം വേദനിപ്പിക്കും
2. നിന്റെ ഭാര്യയെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യരുത് താരതമ്യം ചെയ്യുന്ന സ്ത്രീ ….അവള് നല്ലതായിരുന്നെങ്കില്‍ ദൈവം അവളെ നിനക്ക് നല്കിയെനേം.
3. ഭാര്യയെ കുറിച്ച് ആരോടും മോശമായി പറയരുത്.നീ അവളെ എന്ത് വിളിക്കുന്നോ അത് അവളായി തീരും .
4. അവളുടെ സ്നേഹം മറ്റുള്ളവരുമായി പങ്കു വെക്കരുത്.അത് വ്യഭിചാരം ആണ്.
5. രതിക്ക് വേണ്ടി അവള് നിന്നോട് യചിക്കുവാന്‍ വേണ്ടി നില്‍ക്കരുത്.അവളുടെ ശരീരത്തിന്മേല് നിനക്കുള്ള അവകാശം പോലെ തന്നെ നിന്റെശരീരത്തിന്മേലുള്ള അവകാശം അവള്‍ക്കാണ്.
6. മൃതുവായും സമചിത്തതയോടും കൂടി വേണം പെരുമാറാന്‍. ഭാര്യയോട് മോശമായി പെരുമാറുകയും പ്രയാസപെടുത്തുകയും ചെയ്യുന്നത് അവളുടെ ഹൃദയത്തെ വേദനിപ്പിക്കും . അതിനാല്‍ അവളോട് മൃതുത്വം പാലിക്കുക.
7. ഭാര്യയില്‍ നിന്നും ഒന്നും മറച്ചു വെക്കാതിരിക്കുക. രണ്ടു പേരുടെയും ഇടയില്‍ ഒരു രഹസ്യവും സൂക്ഷിക്കാതിരിക്കുക .
8. ഭാര്യയുടെ ആരോഗ്യമുള്ള കാലത്ത് മാത്രം അവളെ സ്നേഹിച്ചാല്‍ പോരാ…. അവളുടെ വാര്‍ദ്ധക്യത്തിലും അവളെ സന്തോഷിപ്പിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്യണം .
9. സമൂഹത്തിന്റെ ഇടയില്‍ വെച്ചോ…കുട്ടികളുടെ മുന്‍പില്‍വെച്ചോ ഭാര്യയോട് ഒച്ചവെക്കുന്നത് നല്ലതല്ലാ .. പരസ്പരം പ്രശ്നമുണ്ടെങ്കില്‍ അത് രഹസ്യത്തില്‍ പറഞ്ഞു തീര്‍ക്കുക.
10. അവള് ചെയ്യുന്ന നല്ല സകല പ്രവൃത്തിക്കും അവളെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്യണം .അവള് ചെയ്യുന്ന സഹനത്തെയും ത്യാഗത്തെയും നമ്മള് അംഗീകാരിക്കുകയും നന്ദി പറയുകയും ചെയ്യണം.
11. എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ പാചകം ചെയ്യുവാന്‍ അറിയണമെന്നില്ലാ…എങ്കിലും അവര്‍ ഉണ്ടാക്കുന്ന ആഹാരത്തിന് നന്ദി പറഞ്ഞു അവളെ പ്രോത്സാഹിപ്പിക്കണം .മൂന്നു നേരം ആഹാരം ഉണ്ടാക്കുന്നത് നിസാര കാര്യം അല്ലാ.അങ്ങനെ 365 ദിവസവും എത്രയോ വര്‍ഷങ്ങള്‍ അവള് ചെയ്യുന്ന ഈ നല്ല പ്രവര്‍ത്തിയെ നാം കണ്ടില്ലാന്നു നടിക്കരുത്.
12. ഭര്ത്താക്കന്മാരുടെ സഹോദരന് അല്ലെങ്കില്‍ സഹോദരിമാര്‍ക്ക് സ്വന്തം ഭാര്യയെക്കാളും സ്ഥാനം കൊടുക്കരുത്.അവള് നിന്റെ ഭാര്യ ആണ്.അവളും നീയും ഒന്നാണ് .അതുകൊണ്ട് തന്നേ….നിന്റെ കുടുംബത്തേക്കാളും പ്രാധാന്യം നിന്റെ ഭാര്യക്കാണ്.
13. ആത്മീകമായി വളരുവാന്‍ ആത്മീക കാര്യങ്ങള്‍ അവളില്‍ നിക്ഷേപിക്കുക.
14. കഴിവതും ഭാര്യയുടെ കൂടെ ഇരുന്നു പ്രാര്തിക്കാനും സമയം കണ്ടെത്തണം.
15. ഭാര്യയുടെ കൂടെ ഇരിക്കാനും വിനോദത്തിനും , ഉല്ലാസത്തിനും സമയം കണ്ടെത്തണം. ഓര്‍ക്കുക നീ മരിച്ചാല്‍ നിന്നെ ഓര്‍ത്തു വിലപിക്കുവാന്‍ അവള് മാത്രമേ കാണൂ….ബാക്കി ഉള്ളവര്‍ എല്ലാം വളരെ തിരക്കില്‍ ആയിരിക്കും .ഒന്ന് വന്നു കാണുവാന്‍ കൂടി സമയം കാണില്ലാ മറ്റുള്ളവര്‍ക്ക്.