അമിത വണ്ണവും ദുർമേധസും മാറാന്‍ കുടംപുളി

അമ്മയായിക്കഴിഞ്ഞ് അമിതമായി തടി വച്ച ഐശ്വര്യാറായി പലരൂടെയും പരിഹാസപാത്രമായിരുന്നു. അവര്‍ ഒരു അമ്മയും സ്ത്രീയും ആണെന്ന് ഓര്‍ക്കാതെ പലരും അത് ആഘൊഷിച്ചു, എന്നാല്‍ മാസങ്ങള്‍ക്കകം പുതിയ ചിത്രങ്ങള്‍ വന്നു, മെലിഞ്ഞു പഴയതു പോലെ തന്നെ സുന്ദരിയായി. എങ്ങനെ ഐശ്വര്യ ഇത്ര മെലിഞ്ഞു? യോഗ, വ്യായാമം? എന്നാല്‍ യഥാര്‍ത്ഥ ഉത്തരം ഇതൊന്നുമല്ല. ഐശ്വര്യ തന്നെ അതിന്‍റെ ഉത്തരം ഒരു ട്വീറ്റിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു. തന്‍റെ തടി 42 പൌണ്ട്സ് കുറച്ച ആ വിശേഷപ്പെട്ട ഫലത്തെ കുറിച്ച് ഗാര്‍സീനിയ കംപോഗിയ എന്നാണ്, ഇതിന്‍റെ ശാസ്ത്രനാമം. ഈ പേരു കേട്ട് പേടിക്കണ്ട, ആള്‍ നമ്മുടെ നാട്ടിന്‍പുറത്തുകാരനാണ്, മീന്‍കറികളിലും മറ്റും സ്വാദിനു വേണ്ടി നാം ചേര്‍ക്കുന്ന കുടംപുളി തന്നെ ആള്‍.

കുടംപുളി ഇട്ട കറി നമ്മള്‍ കഴിക്കും പുളിയോ? അത് ഒരു സൈഡില്‍ മാറ്റി വയ്ക്കും കളയാനായി അല്ലേ? എന്നാല്‍ ഇതിന്‍റെ ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങള്‍ക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്‍റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്‍റെ ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.

അതുമാത്രമല്ല കുടംപുളിയുടെ ഗുണം. ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്‍മേഷദായിനിയായ ഹോര്‍മോണ്‍ സെറോടോണിന്‍റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതു കോണ്ട് ദിവസം മുഴുവനും ഉന്‍മേഷത്തോടെയിരിക്കാനും കുടംപുളി സഹായിക്കും.വിശദമായി അറിയുവാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

ഐശ്വര്യയുടെ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പുരകേ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്‍റെ വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്‍റെ ക്യാപ്സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്‍റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയന്‍സാണ്, ഇത്തരം ക്യാപ്സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.

അപ്പോള്‍ പിന്നെ ഇത്ര ഗുണകാരിയായ ആ പാവം കുടംപുളിയെ വെറുതേ കളയണോ?
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

Be the first to comment

Leave a Reply

Your email address will not be published.


*