ഈച്ചകള്‍ വീട്ടില്‍ എന്നല്ല വീടിന്റെ പരിസരത്ത് പോലും വരാതിരിക്കുവാന്‍

0
142

നിങ്ങളുടെ വീട്ടിലെ ഈച്ചകളുടെ ശല്ല്യം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ ?പേടിക്കണ്ട നിങ്ങള്‍ മാത്രമല്ല നിങ്ങളെപ്പോലെ ഒരുപാട് ആളുകളെ ഈ പ്രശ്നം വലക്കുന്നുണ്ട് .ഈച്ചക്കള്‍ മനുഷ്യ വാസമുള്ള എല്ലാ പ്രദേശങ്ങളിലും സര്‍വ സാധാരണമായ ഒന്നാണ് . ഈച്ചകള്‍ പ്രാണികളില്‍ വച്ച് ഏറ്റവും വൃത്തികെട്ട ഒരു ജീവിയാണ് .ഈച്ചകള്‍ ജലോപരിതലം ,വെള്ളക്കെട്ടുകള്‍ ചവറ്റു കുട്ടകള്‍ ഈര്‍പ്പമുള്ള ദ്രവ്യങ്ങള്‍ എന്നിവയ്ക്കൊപ്പം വളരുന്നു .രോഗമുള്ള പ്രദേശങ്ങളില്‍ ഇവ സമൃദ്ധമായി വളരുകയും രോഗം മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയുന്നു .കോളറ, അതിസാരം, ടൈഫോയ്ഡ്,തുടങ്ങിഅറുപത്തി അഞ്ചില്‍ അതികം രോഗങ്ങളുടെ വാഹകര്‍ ആണ് ഈച്ചകള്‍ .ഈച്ചകള്‍ വളരെ പെട്ടെന്ന് പെറ്റ് പെരുകും എന്നതാണ് നമ്മളെ ഇവയെ തുരത്താന്‍ ഏറ്റവും വിഷമം ഉണ്ടാക്കുന്നത് .ഒരു ദിവസം 120 മുട്ടകള്‍ വരെ ഇടാനുള്ള കഴിവുണ്ട് ഈച്ചയ്ക്ക് .ഈച്ചകളെ വളരെ എളുപ്പത്തില്‍ വീട്ടില്‍ നിന്നും തുരത്താനും വീട്ടില്‍ ഈച്ചകള്‍ വളരുന്നത്‌ തടയാനും ഉള്ള ചില വഴികള്‍ ചുവടെ കൊടുക്കുന്നു .

വൃത്തിഹീനമായ പരിസരങ്ങളിലാണ് ഈച്ചകള്‍ പെരുകുന്നത്.അഴുക്കും മാലിന്യങ്ങളും നിറഞ്ഞിടത്ത് ഇവ വേഗത്തില്‍ വളരും. മൂടിവെയ്ക്കാത്ത ഭക്ഷണങ്ങളിലേക്ക് ഇവ വേഗത്തില്‍ ആകര്‍ഷിക്കപ്പെടും. സസ്യങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്നിടത്തും,കുറ്റിക്കാടുകളിലും ഈച്ചകള്‍ വേഗത്തില്‍ പെരുകും. ശല്യക്കാരായ ഈച്ചകളെ വീട്ടില്‍ നിന്ന് തുരത്താനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.

ഔഷധ ഗുണങ്ങള്‍ മാത്രമല്ല, ഈച്ചകളെ തുരത്താനുള്ള കഴിവും തുളസിക്കുണ്ട്. പൂന്തോട്ടത്തില്‍ തുളസി നടുന്നത് വഴി ഈച്ചകളെ അകറ്റാനുമാകും.

കുറഞ്ഞ ചെലവില്‍ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ഈച്ചകളെ കൊല്ലാനുപയോഗിക്കുന്ന ബാറ്റ്. ഇതിലെ വൈദ്യുതപ്രവാഹം വഴിയാണ് ഈച്ചകളെ കൊല്ലുന്നത്. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനുമാകും.

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഈച്ചകളെ അകറ്റാം. കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്. ഇവ ലിവിങ്ങ് റൂം, ബെഡ്റൂം, അടുക്കള എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം.

വീട്ടിനുള്ളിലേക്ക് ഈച്ചകള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ക്രീനുകള്‍ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുക വഴി മുറികളിലെ വെളിച്ചത്തിന് കുറവുണ്ടാവുകയുമില്ല.

ഗ്രീന്‍ ആപ്പിള്‍ ലിക്വിഡ് സോപ്പ് ഈച്ചകളെ ആകര്‍ഷിക്കും എന്നാണ് പഠനങ്ങള്‍‌ കാണിക്കുന്നത്. ഒരു ജാറില്‍ രണ്ട് സ്പൂണ്‍ ലിക്വിഡും, വെള്ളവും നിറയ്ക്കുക. ഇതിന്‍റെ ഗന്ധത്താല്‍ ആകൃഷ്ടരാകുന്ന ഈച്ചകള്‍ വെള്ളത്തില്‍ വീണ് ചത്തുകൊള്ളും.

എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുക എന്നത്. ടേബിള്‍ ഫാനോ, സീലിങ്ങ് ഫാനോ പ്രവര്‍ത്തിപ്പിക്കുക വഴി ഈച്ചകളെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

ഏതാനും ഗ്രാമ്പൂകള്‍ ഒരു ആപ്പിളില്‍ കുത്തിനിര്‍ത്തുക. ഇത് അടുക്കളയിലും മറ്റും വെയ്ക്കാം. വൃത്തിയാക്കുന്ന ആവശ്യങ്ങള്‍ക്കും ഗ്രാമ്പൂ ഉപയോഗിക്കാം. ഗ്രാമ്പൂവിന്‍റെ ഗന്ധം ഈച്ചകളെ അകറ്റുന്നതിന് സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അല്പം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അല്പം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്‍റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കുകയും അതില്‍ വീണ് നശിക്കുകയും ചെയ്യും.

വെള്ളരിക്ക ചെറു കഷ്ണങ്ങളാക്കി മാലിന്യത്തൊട്ടിയുടെ അരികില്‍ വെച്ചാല്‍ ഈച്ചകള്‍ അവിടെ മുട്ടയിടുന്നത് തടയാനാവും. വെള്ളരിക്കയുടെ ഗന്ധമാണ് ഈച്ചകളെ അകറ്റുന്നത്. വീടിന്‍റെ ചുറ്റുവട്ടങ്ങളിലൊക്കെ വെള്ളരിക്ക മുറിച്ച് വെയ്ക്കുന്നതും ഈച്ചകളെ അകറ്റാന്‍ സഹായിക്കും

നിങ്ങള്‍ക്ക് ഇത് വീട്ടില്‍ തന്നെ നിര്‍മ്മിക്കാനാവും. പഞ്ചസാരയും, ചോളപ്പൊടിയും ചേര്‍ത്ത് സിറപ്പുണ്ടാക്കി കട്ടിയുള്ള ഒരു ബ്രൗണ്‍ പേപ്പറില്‍ പുരട്ടുക. ഇതിന്‍റെ ഒരു മൂലയില്‍ തുളയുണ്ടാക്കി വീടിനോ, മുറിക്കോ പുറത്ത് തൂക്കുക. ഈച്ചകള്‍ വീട്ടിലേക്ക് കടക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
അല്പം ചുവന്ന മുളക് സ്പ്രെയറിലെടുത്ത് വെള്ളം നിറച്ച് നല്ലത് പോലെ കുലുക്കുക. ഇത് വീടിന് ചുറ്റും സ്പ്രേ ചെയ്താല്‍ ഈച്ചകള്‍ നശിക്കും.

അല്പം വൈറ്റ് വൈന്‍ ഡിഷ് വാഷിങ്ങ് ലിക്വിഡുമായി ചേര്‍ക്കുക. ഇത് ഒരു പാത്രത്തില്‍ വെയ്ക്കുക. ഈച്ചകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയും അതില്‍ വീണ് ചത്തൊടുങ്ങുകയും ചെയ്യും.

കറുവപ്പട്ട എയര്‍ ഫ്രഷ്നറായി ഉപയോഗിച്ചാല്‍ ഈച്ചകളെ അകറ്റി നിര്‍ത്താനാവും.

സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ വെള്ളം നിറച്ച് തുറന്ന് കിടക്കുന്ന ഭാഗങ്ങളില്‍ വെയ്ക്കുക. ഇത് വഴി ഈച്ചകള്‍ വീടിനുള്ളിലേക്ക് കടക്കുന്നത് തടയാം.

LEAVE A REPLY

Please enter your comment!
Please enter your name here