ആധാര്‍കാര്‍ഡ് വളരെ പെട്ടെന്ന് തന്നെ കിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

0
141

എങ്ങനെ അപേക്ഷിക്കാം ?

ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഹാജരാകണം.ഓണ്‍ലൈനായി അപേക്ഷിക്കാനുളള വെബ്‌സൈറ്റില്‍ നിങ്ങളുടെ പ്രദേശം രേഖപ്പെടുത്തിയില്ലെങ്കില്‍ അടുത്തുളള ആധാര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷിക്കാം.ആധാര്‍ കാര്‍ഡിനുളള അപേക്ഷാ ഫോറം അതത് കേന്ദ്രങ്ങളില്‍ ലഭിക്കും. ഓണ്‍ലൈനായും ഡൗണ്‍ലോഡ് ചെയ്യാം.ഡൗണ്‍ലോഡ് ചെയ്ത ഫോമിന്റെ കോപ്പിയെടുത്ത് വിവരങ്ങള്‍ പൂരിപ്പിച്ച് സെന്ററില്‍ നല്‍കാം.പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം നിങ്ങളുടെ പടം, വിരലടയാളം, ഐറിസ് ചിത്രം എന്നിവ മെഷിനില്‍ രേഖപ്പെടുത്തും.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ പേര് ചേര്‍ക്കുന്ന സമയത്തുതന്നെ തിരുത്താവുന്നതാണ്.

ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ ലഭിക്കുന്നതുവരെ പേര് ചേര്‍ക്കുന്ന സമയത്ത്‌ ലഭിക്കുന്ന രസീതിന്റെ കോപ്പി സൂക്ഷിക്കാം.ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്ക് നല്‍കുന്നതിനുമുമ്പ് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കും. പരിശോധനയ്ക്കുശേഷം എസ്എംഎസ്/ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കും. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആധാര്‍ കാര്‍ഡ് നിങ്ങളുടെ വിലാസത്തില്‍ പോസ്റ്റലായി വീട്ടിലെത്തും.കൂടുതല്‍ വിശദമായി ചെയേണ്ട വിവരങ്ങള്‍ അറിയുവാന്‍ താഴെ കാണുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here