കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കരുത് കാരണം ഇതാണ്

0
117

സാധാരണയായി ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നിങ്ങൾ പശുവിൻപാൽ നല്കാറുണ്ട്. ഇത് അല്പം ശ്രദ്ധിക്കേണ്ട വിഷയം ആണ്. കുഞ്ഞിന് അത് ദോഷകരമായി ബാധിക്കും.പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയും നിരവധി പ്രശ്നങ്ങളും ഉണ്ടാക്കും.

അലര്‍ജിക്ക് ഒപ്പം തന്നെ ശ്വസന ദഹന വ്യവസ്ഥകളിൽ അണുബാധ ഉണ്ടാക്കാനും ഈ ശീലം കാരണമായെക്കാം.ആരോഗ്യവകുപ്പ് പഠന റിപ്പോർട്ടുകൾ പ്രകാരം നൽകുന്ന മുൻകരുതലാണ് ഇവ.നമ്മുടെ നാട്ടില്‍ അമ്മയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്ത അവസ്ഥകളിൽ പലപ്പോഴും കുഞ്ഞിന് പശുവിൻ പാൽ നൽകുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ.

ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെയാണ് പലരും ഇങ്ങനെ ചെയ്യുന്നത് എന്നതാണ് മറ്റൊരു വാസ്തവം. എന്നാൽ ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടിക്ക് പശുവിൻ പാൽ ശരിയാവണ്ണം ദഹിക്കില്ല എന്ന കാര്യം എല്ലാവരും മനസിലാക്കേണ്ട ഒരു സത്യം ആണ്.

ഇരുമ്പിന്‍റെ അംശം പശുവിൻ പാലിൽ വളരെ കുറവാണ് എന്നതിനാൽ കുട്ടിയേ വിളർച്ചയിലേക്ക് നയിക്കാന്‍ ഇത് കാരണമായേക്കും.ദഹനപ്രക്രിയ സുഗമമായി നടക്കാതെ വരുമ്പോൾ കുഞ്ഞിന് കിഡ്നിക്ക് വരെ പ്രശ്നങ്ങൾ ഉണ്ടാകാനും പശുവിന്‍ പാല്‍ നല്‍കുന്നത് കാരണം ആയേക്കാം.

കുട്ടികളിൽ അലർജി ഉണ്ടാക്കാനുള്ള സാധ്യത പശുവിൻ പാൽ കൂട്ടും എന്നതാണ് മറ്റൊരു പ്രശ്നം.കുഞ്ഞിന് അലർജി ഉണ്ടാകുന്നതിന്റെ കാരണം മുലപ്പാലിനെ അപേക്ഷിച്ചു പശുവിൻ പാലിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള പ്രോട്ടീൻ മൂലമാണ്.

അലർജിയുടെ ലക്ഷണങ്ങളായി വയറിളക്കം, ചർദ്ദി എന്നിവയെ കണക്കാക്കാം. ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികളിലായി നടത്തിയ പഠനത്തിന്‍റെ കണക്കുകൾ പ്രകാരം പത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ കാരണമായി അലർജി ഉണ്ടാകുന്നു എന്ന് വ്യക്തമാക്കുന്നു.താഴെ കാണുന്ന വീഡിയോ കണ്ടുനോക്കുക .

 

LEAVE A REPLY

Please enter your comment!
Please enter your name here