ഉപ്പും മുളകും കൂടിയോ ഇങ്ങനെ ചെയ്താല്‍ മതി

0
106

പാചകം ചെയ്യുമ്പോൾ പലർക്കും ഏറ്റവുമധികം പറ്റുന്ന കയ്യബദ്ധമാണ് അല്പം ഉപ്പോ മുളകോ പുളിയോ ഒക്കെ കൂടിപ്പോവുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ ഇത് അളവ് വിചാരിച്ചതിലും കൂടിപ്പോകും. ഇത്തരം അവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകൾ എന്തൊക്കെയാണ്.

പഞ്ചസാര

കറിയിൽ ഉപ്പോ മുളകോ പഞ്ചസാരയോ അല്പം കൂടിയാൽ ഇനി പേടിക്കേണ്ട. ഇതിനു പരിഹാരമുണ്ട്. അല്പം പഞ്ചസാര എടുത്തു കറിയിൽ ഇട്ടാൽ മതി. സാധാരണ രീതിയിലേക്ക് മാറിക്കോളും.

ജീരകപ്പൊടി.

മറ്റൊരു പൊടിക്കൈ ആണ് ജീരകപ്പൊടി ഉപയോഗിക്കുക എന്നത്. നേരത്തെ പറഞ്ഞ പോലെ ഉപ്പിന്റെയോ മുളകിന്റെയോ പുളിയുടെയോ അളവ് കൂടുകയാണെങ്കിൽ അല്പം ജീരകം വറുത്ത് പൊടിച്ചു ഇട്ടാൽ മതി.

തേങ്ങ

ചിലർക്ക് ജീരകത്തിന്റെ ചുവ ഇഷ്ടമാകാതെ വരാം. അത്തരക്കാർക്ക് തേങ്ങ അരച്ചതും കറിയിൽ ചേർക്കാം. തേങ്ങ അധികമായ എരിവും ഉപ്പും മറ്റും വലിച്ചെടുക്കും. തേങ്ങാപ്പാലും ഉപയോഗിക്കാവുന്നതാണ്.

ചോറിന്റെ ഉരുള

നല്ലവണ്ണം കുഴച്ചു വെച്ച ഒരു ചോറുരുള ഉടയാതെ കറിയിൽ ഇട്ടുവെക്കുക. അധികമായ ഉപ്പും എരിവുമെല്ലാം അത് വലിച്ചെടുത്തോളും. ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു എടുക്കുക.

ഇനി അച്ചാറിലാണ് ഉപ്പ് കൂടുന്നത് എങ്കിൽ ശകലം തേങ്ങാ വെള്ളം ഒഴിച്ച് വെക്കുക. ഇത് ഉപ്പ് വലിച്ചെടുക്കുന്നതാകും. ഇനി ഇറച്ചിയിലും മീനിലുമൊക്കെയാണ് ഉപ്പ് അധികമായതെങ്കിൽ അല്പം നാരങ്ങാനീര് അതിൽ ചേർക്കാവുന്നതാണ്. അത്തരത്തിൽ അധികമായ ഉപ്പ് ഇല്ലാതാക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here