ഇനി വെറും പത്ത് സെക്കന്റ്‌ കൊണ്ട് കാന്‍സര്‍ കോശങ്ങളെ കണ്ടെത്താം

0
73

നമ്മുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍  കണ്ടെത്താന്‍ സഹായിക്കുന്ന ചെറിയ പേന പോലുള്ള ഒരു മെഷ്യന്‍ കണ്ടു പിടിച്ചതായി  ടെക്‌സാസ് യൂണിവേഴ്‌സിറ്റി അധികൃതര്‍

അവകാശപ്പെടുന്നു .അവര്‍ ആ ഉപകരണം എങ്ങനെ വര്‍ക്ക്‌ ചെയുന്നു എന്നതിനെക്കുറിച്ചുള്ള വിശധമായ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ( https://news.utexas.edu/2017/09/06/new-device-accurately-identifies-cancer-in-seconds . മാസ് സ്‌പെക് പെന്‍ എന്ന് പേരിട്ടിരിക്കുന്ന ഇതിന് സര്‍ജറിക്കിടെ കാന്‍സര്‍ കോശങ്ങളെ കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നാണ്  ഗവേഷകര്‍ അവകാശപ്പെടുന്നത്

253 പേരില്‍ നടത്തിയ പഠനത്തില്‍ 96 ശതമാനം പേരിലും പത്ത് സെക്കന്റ് കൊണ്ട് രോഗ കോശങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച ചെറിയ കട്ടികുറഞ്ഞ പൈപ്പ് ഘടിപ്പിച്ച പെന്‍, പരിശോധനയ്ക്കിടെ കാന്‍സര്‍ കോശം കണ്ടെത്തിയാല്‍ രോഗാണുക്കളെ വലിച്ചെടുക്കുന്നു. ഒപ്പം അണുക്കളടങ്ങിയ  സ്രവം പൈപ്പിലൂടെ പുറത്തേക്ക് തള്ളുകയും ചെയ്യും. ഇത് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ പ്രത്യേക തരം പെന്‍ വലിച്ചെടുക്കുന്ന സൂഷ്മാണു പരിശോധിച്ച് ഡോക്ടര്‍ക്ക് നല്ല കോശമാണോ, അതല്ല രോഗ കോശമാണോ  എന്ന് തിരിച്ചറിയാനും കഴിയും.

ബ്രെസ്റ്റ് കാന്‍സര്‍, തയ്‌റോയ്ഡ് കാന്‍സര്‍, ശ്വാസ കോശ കാന്‍സര്‍ എന്നിവയുണ്ടെന്ന് സംശയിക്കുന്ന 253 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള മാസ് പെന്നിന്റെ  പരിശോധനയ്ക്ക് ശേഷം നോര്‍മല്‍, കാന്‍സര്‍ എന്നിങ്ങനെ സ്‌ക്രീനില്‍ എഴുതി കാണിക്കുകയും ചെയ്യും. ഇതിലൂടെ കാന്‍സര്‍ കോശത്തെ പൂര്‍ണമായും കണ്ടെത്തി നശിപ്പിച്ച് വീണ്ടും തിരിച്ച് വരാത്ത രീതിയില്‍ രോഗത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.ഈ ഉപകരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക

 

LEAVE A REPLY

Please enter your comment!
Please enter your name here