പഴ മാങ്ങാ കറി തയ്യാറക്കുന്നവിധം ..!!

0
127

ഇത് പഴ മാങ്ങാക്കറി .പഴ മാങ്ങാ പുളിശ്ശേരി എല്ലാവരും തന്നെ ഉണ്ടാക്കിയിട്ടുണ്ടാവും.പക്ഷേ പഴം മാങ്ങാക്കറി അത്രതന്നെ എല്ലാവര്‍ക്കും പരിചിതമല്ല എന്നു തോന്നുന്നു.ഇതില്‍ തൈരോ മോരോ ചേര്‍ക്കില്ല.മാങ്ങായുടെ നേര്‍ത്ത പുളിരസം മാത്രം.മധുരത്തിനാണ് മുന്‍തൂക്കം. ഞാനിതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത് ചന്ത്റക്കാരന്‍ മാങ്ങയാണ്.ചെറിയ പുന്നക്കാ വലിപ്പത്തിലുള്ള നല്ല മധുരമുള്ള മാങ്ങ. മുന്തിരിക്കുല പോലെ കായ്ക്കും.ഒരു കൊച്ച് കാറ്റെങ്ങാന്‍ വന്നുപോയാല്‍……..പിന്നെ മാമ്പഴ പെരുമഴ തന്നെ.കവറും കൂടും പോരാഞ്ഞ് കലത്തിലും ബക്കറ്റിലും വരെ ഞങ്ങള്‍ മാമ്പഴം പെറുക്കി കൂ ട്ടും.എന്റെ തറവാട്ട് മുറ്റത്ത് മുന്‍പില്‍ തന്നെ കുടനിവര്‍ത്തിയതുപോലെ നില്‍ക്കുകയാണ് ഈ ചന്ത്റക്കാരന്‍ മാവ്.പക്ഷേ ഇപ്പോള്‍ സീസണ്‍ കഴിഞ്ഞു.പെറുക്കി ക്കൂട്ടിയ ഏതാനും മാങ്ങ വെച്ച് ഒരിനം കറി.ഇനിയും കിട്ടിയാല്‍ മറ്റൊരു തരം പഴമാങ്ങാക്കറി പോസ്റ്റ് ചെയ്യുന്നതായിരിക്കും.

ആവശ്യമായ സാധനങ്ങള്‍

ചെറിയ പഴുത്ത മാങ്ങ -8

പച്ചമുളക് -5

തേങ്ങ -ഒരു മുറി.

മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍

ജീരകപ്പൊടി -കാല്‍ ടീസ്പൂണ്‍,

ചുവന്നുള്ളി -നാല്

വെളുത്തുള്ളി -മൂന്ന് ചുള

തയാറാക്കുന്ന വിധം

മാങ്ങ തൊലി പൊളിച്ച് കളഞ്ഞതിനുശേഷം പച്ച മുളക് പിളര്‍ന്നതും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.ഉപ്പും ചേര്‍ക്കണം .നന്നായി വെന്തു കഴിഞ്ഞാല്‍ ഒരു തവികൊണ്ട് മങ്ങായില്‍ കുത്തി പരമാവധി മാമ്പഴ ചാര്‍ മാമ്പഴം വെന്ത വെള്ളത്തിലേക്ക് കലര്‍ത്തുക. ഒരു മുറി തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം ഉള്ളി ,വെളുത്തുള്ളി എന്നിവചേര്‍ത്ത് നന്നായി അരക്കുക.അരപ്പ് ഇടത്തരം അയവില്‍ കലക്കി വെന്ത മാമ്പഴത്തോട് കലര്‍ത്തുക.ഒന്നുകൂടി തിളച്ചാല്‍ കറി അടുപ്പില്‍ നിന്നിറക്കാം. കൂടുതല്‍ ചുവന്നുള്ളി ഇട്ട് വറ താളിക്കുക.വറ മൂത്ത് കഴിഞ്ഞാല്‍ തീ അണച്ചതിനുശേഷം അരടീസ്പൂ ണ്‍ മുളക് പൊടി കൂടി കടുക് വറുത്ത എണ്ണയിലേക്ക് ചേര്‍ത്ത് ഒന്നിളക്കിയ ശേഷം കറിയില്‍ ഒഴിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here