മുളകിട്ട ആവോലി മീന്‍കറി (കോട്ടയം സ്റ്റയില്‍)

0
90

കോട്ടയം സ്ടയില്‍ മീന്‍കറി നല്ല എരുവുള്ള മുളകിട്ട മീന്‍ കറി എന്ന് കേള്‍ക്കുമോള്‍ തന്നെ നാവില്‍ കപ്പലോടും ,ഇന്ന് കോട്ടയംകാര്‍ വെക്കുന്ന രീതിയില്‍ നല്ല മുളകിട്ട ആവോലി മീന്‍കറി എങ്ങനാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ആവോലി – 1 കിലോ

വെളുത്തുള്ളി – 20 ഗ്രാം

ഇഞ്ചി- 2 വലിയ കഷണം

ചുവന്നുള്ളി- 50 ഗ്രാം

കുടം പുളി- 4 കഷണം

കടുക്‌, ഉലുവ – അല്‍പം

മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ- 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക .ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക.കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക.കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.
വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ്‌ എന്നിവ കൂടി ചേര്‍ത്ത്‌ മൂപ്പിക്കുക.

ഇതിലേക്‌ക്‍ 1 കപ്പ്‌ വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.മീന്‍ മുളകിട്ടത്‌ തയ്യാര്‍ !!!

LEAVE A REPLY

Please enter your comment!
Please enter your name here