മുട്ട കട്‌ലെറ്റ്‌ ഉണ്ടാക്കുന്ന വിധം

0
60

കട്‌ലെറ്റ്‌ ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ലല്ലോ .അപ്പൊ ഇന്ന് നമുക്ക് മുട്ട കട്‌ലെറ്റ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതാ റെസിപ്പി എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയണം കേട്ടോ

ചേരുവകള്‍

മുട്ട -7 എണ്ണം

ഉരുളകിഴങ്ങ് -3 എണ്ണം

ഇഞ്ചി -1 ചെറിയ കഷണം

പച്ചമുളക് – 4എണ്ണം

ചെറിയ ഉള്ളി -12-14 എണ്ണം

കറിവേപ്പില -1 ഇതള്‍

കുരുമുളകുപൊടി 1 1/2 ടീസ്പൂണ്‍

റൊട്ടിപ്പൊടി -1 കപ്പ്‌

എണ്ണ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളകിഴങ്ങ് ഉപ്പ് ചേര്‍ത്ത് പുഴുങ്ങി എടുക്കുക. പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അല്പം ഉപ്പ് ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റുക.മുട്ട 5 എണ്ണം പൊട്ടിച്ച് വഴറ്റിയ മിശ്രതത്തിലേക്ക് ഒഴിക്കുക. അല്പം ഉപ്പ് ചേര്‍ത്ത് 2-3 മിനിറ്റ് നേരം ഇളക്കുക. ഇതിൽ പുഴുങ്ങിയ ഉരുളകിഴങ്ങും കുരുമുളകുപ്പൊടിയും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ബാക്കിയുള്ള മുട്ടയുടെ വെള്ള ഭാഗം മാത്രം എടുത്തു പതപ്പിച്ചു വയ്ക്കുക. പാനില്‍ വറക്കാനാവശ്യമായ എണ്ണ ചുടാക്കി മീഡിയം തീയില്‍ വയ്ക്കുക. ഉരുളകള്‍ കൈകൊണ്ട് പരത്തി, പതപ്പിച്ച മുട്ടയില്‍ മുക്കി, റോട്ടിപൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ ഇട്ട് ഇരുവശവും മൊരിച്ച് വറുത്തുകോരുക. മുട്ട കട്‌ലെറ്റ്‌ റെഡി.

LEAVE A REPLY

Please enter your comment!
Please enter your name here