സ്പെഷ്യല്‍ മുട്ട റോസ്റ്റ് ഉണ്ടാക്കാം

0
83

ചേരുവകള്‍

മുട്ട പുഴുങ്ങിയത് 5

സവാള 3 (ചെറുതായി അരിഞ്ഞത് )

ഇഞ്ചി 1 ടീസ്പൂണ്‍ (ചതച്ചത് )

വെളുത്തുള്ളി 1 ടീസ്പൂണ്‍ (ചതച്ചത് )

പച്ചമുളക് 3

വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍

മുളകുപൊടി 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി 1/ 2 ടീസ്പൂണ്‍

മല്ലിപ്പൊടി 2 ടീസ്പൂണ്‍

ഗരം മസാലപ്പൊടി 1 ടീസ്പൂണ്‍

പെരുംജീരകം 1/2 ടീസ്പൂണ്‍ (പൊടിച്ചത്)

വേപ്പില 2 തണ്ട്

കുരുമുളക്‌പൊടി 1/2 ടീസ്പൂണ്‍

തക്കാളി 2

വെള്ളം ആവശ്യത്തിന്

മല്ലിയില ചെറുതായി അരിഞ്ഞത്

കടുക് 1/ 4 ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്നവിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വേപ്പിലയും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചേര്‍ത്തുവഴറ്റുക. ചതച്ചുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ഗരംമസാലപ്പൊടി, പെരുംജീരകം പൊടിച്ചത് എന്നിവചേര്‍ത്തു നന്നായി ഇളക്കുക. ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ടു വെളിച്ചെണ്ണ തെളിയുന്നത് വരെ വഴറ്റുക. നന്നായി വഴന്ന ശേഷം കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മസാല തയ്യാര്‍. ഇതിലേക്ക് പുഴുങ്ങിവച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് മുകളിലായി അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയിലയും വിതറിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക. മുട്ട റോസ്റ്റ് തയ്യാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here