ഇഞ്ചി കൃഷി ചെയുമ്പോള്‍ നല്ല വിളവു ലഭിക്കുവാനുള്ള മാര്‍ഗങ്ങള്‍

0
91

ഏറ്റവും കൂടുതല്‍ ഇഞ്ചി ഉത്പാദിപ്പിക്കുകയും അത് കയറ്റി അയക്കുകയും ചെയുന്ന രാജ്യം ആണ് ഇന്ത്യ .ഇഞ്ചി കൃഷി വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെയാം  .സാധാരണയായി പച്ച ഇഞ്ചി ആയി ഉപയോഗിക്കാനും അതുപോലെ ഉണക്കി ചുക്ക് ആക്കാനും വേണ്ടിയാണു നാം ഇഞ്ചി കൃഷി ചെയുന്നത് .പച്ച ഇഞ്ചി ആയി ഉപയോഗിക്കാനും ചുക്ക് ആക്കി ഉപയോഗിക്കാനും നാം വ്യത്യസ്തങ്ങളായ ഇഞ്ചി ഇനങ്ങളാണ് സാധാരണയായി കൃഷി ചെയുന്നത് .വിളവു കൂടുതല്‍ ലഭിക്കാന്‍ നമ്മള്‍ വിത്ത് തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം .അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആണ് നമ്മുടെ കാലാവസ്ഥക്കും മണ്ണിന്റെ സ്വഭാവത്തിനും അനുയോജ്യമായ വിത്തുകള്‍ തിരഞ്ഞെടുക്കുക എന്നത് .അങ്ങനെ നമ്മുടെ കാലാവസ്ഥക്കും മണ്ണിന്റെ സ്വഭാവത്തിനും അനുയോജ്യമായ വിത്തിനം തിരഞ്ഞെടുക്കുന്നത് കൂടുതല്‍ നല്ല വിളവു കിട്ടാന്‍ സഹായിക്കും .വയനാട് ലോക്കല്‍, ചൈന ,ആതിര എന്നിവ മഴയെ ആശ്രയിച്ചു കൃഷി ചെയവുന്ന ഇനങ്ങള്‍ ആണ് .കീട ആക്രമണം ഉണ്ടാകാതിരിക്കാന്‍ വളുവനാട്,മഹിമ ,വരദ തുടങ്ങിയ ഇനങ്ങള്‍ എന്നുള്ളതിനാല്‍ ഇവ കൃഷിക്കായി തിരഞ്ഞെടുക്കുക ആണ് എങ്കില്‍ കേട് വന്നു നശിച്ചു പോകാതിരിക്കാന്‍ സഹായിക്കും .ഒപ്പം ഈ ഇനങ്ങള്‍ ചുക്ക് ഉണ്ടാക്കുന്നതിനു വളരെയതികം യോജിച്ച ഇനങ്ങളും ആണ് .നീര്‍ വീഴ്ച ഉള്ളതും വളക്കുര്‍ ഉള്ളതുമായ മണ്ണ് ആണ് ഇഞ്ചി കൃഷി ചെയാന്‍ ഏറ്റവും അനുയോജ്യമായ മണ്ണ് .അങ്ങനെയുള്ള മണ്ണില്‍ കൃഷിയിറക്കുന്നത് കൂടുതല്‍ വിളവു കിട്ടുന്നതിനു സഹായിക്കും .നമ്മുടെ തൊടിയില്‍ കളയൊക്കെ കൂടുതലായി വളര്‍ന്നു നില്‍ക്കുന്ന ഭാഗങ്ങള്‍ ഉണ്ട് എങ്കില്‍ അവിടം ഇഞ്ചി കൃഷി ചെയാന്‍ നമുക്ക് തിരഞ്ഞെടുക്കാവുന്നത് ആണ് .ഇഞ്ചി കൃഷി ചെയുമ്പോള്‍ ഒരേ സ്ഥലത്ത് തന്നെ ആവര്‍ത്തിച്ചു കൃഷി ചെയതിരിക്കുന്നത് ആണ് നല്ല വിളവു കിട്ടുന്നതിന് ഉത്തമം .ഒരേ സ്ഥലത്ത് തന്നെ ആവര്‍ത്തിച്ചു കൃഷി ചെയുന്നത് വിളവില്‍ കുറവ് ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട് .വീട്ട് ആവശ്യത്തിന് മാത്രമായി ഇഞ്ചി കൃഷി ചെയുന്നവര്‍ നല്ല ഇനം വിത്ത് തേടി അലയേണ്ട കാര്യം ഒന്നും ഇല്ല .നമുക്ക് പച്ചക്കറി മാര്‍കെറ്റില്‍ കിട്ടുന്ന ഇഞ്ചി അടുക്കള തോട്ടത്തില്‍ നട്ടാലും വീട്ടാവശ്യത്തിനുള്ള ഇഞ്ചി അതില്‍ നിന്നും ലഭിക്കും .എന്നാല്‍ കൂടുതല്‍ ആയി കൃഷി ചെയാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച വിത്ത് തന്നെ തിരഞ്ഞെടുക്കുന്നത് ആയിരിക്കും ഉത്തമം .കൂടുതല്‍ വിശദമായി ഈ വിഷയത്തെപ്പറ്റി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

 

 

LEAVE A REPLY

Please enter your comment!
Please enter your name here