സന്ധി രോഗങ്ങള്‍ കാരണങ്ങളും പരിഹാരവും

0
67

സന്ധിയിലും സന്ധിയെ ആശ്രയിച്ചുള്ള സ്നായുക്കളിലും മാംസപേശികളിലും അസ്ഥികളിലും ഉണ്ടാകുന്ന രോഗങ്ങളാണ് “റുമാറ്റിക്” രോഗങ്ങള്‍ അഥവാ സന്ധിരോഗങ്ങള്‍. പൊതുവെ സന്ധിരോഗങ്ങള്‍ ചികിത്സാ സങ്കീര്‍ണതകളുള്ളവ ആയതുകൊണ്ടുതന്നെ രോഗിയുടെ പൂര്‍ണ സഹകരണത്തോടെ സശ്രദ്ധം ചികിത്സിച്ചാല്‍ മാത്രമേ ഉന്മൂലനംചെയ്യാന്‍ സാധിക്കുകയുള്ളു. രോഗത്തിന്റെ സങ്കീര്‍ണതയെക്കാള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് സന്ധിരോഗങ്ങളെ “വാതരോഗം” എന്ന് അശാസ്ത്രീയമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നതും സമൂഹം അതിനെ തെറ്റിദ്ധരിച്ചിരിക്കുന്നതും കൊണ്ടാണ്.

സന്ധിരോഗങ്ങള്‍ വാതരോഗങ്ങളാണെന്നും ധരിച്ച് ചില കഷായങ്ങളും എണ്ണ, കുഴമ്പ്, ബാം, ഓയിന്റ്മെന്റ് തുടങ്ങിയവ പ്രതിവിധികളാണെന്നും ചില മാസങ്ങളില്‍ ഇവയ്ക്ക് ചികിത്സചെയ്യണം എന്നും തുടങ്ങി അനേകം തെറ്റിദ്ധാരണകള്‍ ഇന്നും നിലവിലുണ്ട്. എല്ലാ സന്ധിരോഗങ്ങളിലും (കുറഞ്ഞ അളവിലെങ്കിലും) നീര്‍ക്കെട്ട് ഉണ്ടാകുന്നതുകൊണ്ട് അവയെ പൊതുവായി “ആര്‍ത്രൈറ്റിസ്” എന്നാണ് വിശേഷിപ്പിക്കുന്നത്. നീര്‍ക്കെട്ടോ ഉപരോധമോ ഇല്ലാതെ അപചയം മാത്രം ഉണ്ടാകുന്ന രോഗങ്ങളെയാണ് വാതരോഗം എന്ന് ശാസ്ത്രീയമായി പറയുന്നത്.

അതുകൊണ്ടുതന്നെ എല്ലാ സന്ധിരോഗങ്ങളെയും വാതരോഗം എന്നു നിര്‍ണയിച്ച് വൈദ്യനിര്‍ദേശത്തിലോ അല്ലാതെയോ എണ്ണ-കുഴമ്പുകള്‍ പ്രയോഗിച്ചാല്‍ പ്രയോജനത്തെക്കാള്‍ അപകടമാവും ക്ഷണിച്ചുവരുത്തുക.

യഥാര്‍ഥ കാരണങ്ങള്‍

ആധുനിക വൈദ്യമതപ്രകാരം നാലുതരത്തിലാണ് സന്ധിരോഗങ്ങള്‍ ഉടലെടുക്കുന്നത്. അപചയ (തേയ്മാന) രൂപത്തിലും, തെറ്റായ പ്രതിരോധപ്രവര്‍ത്തനംകൊണ്ടോ, അണുബാധകൊണ്ടോ, പചനവ്യവസ്ഥയിലെ തകരാറുകൊണ്ടോ നീര്‍ക്കെട്ടിന്റെ രൂപത്തിലുമാണ് മിക്കവാറും സന്ധിയില്‍ രോഗം വ്യക്തമാകുന്നത്. എയ്ഡ്സ്, ചിക്കുന്‍ഗുനിയ , വിളര്‍ച്ച (അിമലാശമ) തുടങ്ങി മറ്റു പല രോഗങ്ങളോടനുബന്ധിച്ചും സന്ധിയില്‍ നീര്‍ക്കെട്ട് ഉണ്ടാകാം. സന്ധിയില്‍ രക്തം കെട്ടിനില്‍ക്കുന്ന അവസ്ഥാവിശേഷം രക്തസ്കന്ദന തകരാറുമൂലം സംഭവിക്കാം.

ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും 90 ശതമാനം സന്ധിരോഗങ്ങളും നീര്‍ക്കെട്ടായാണ് ഉടലെടുക്കുന്നത്. കാരണങ്ങളെ നാലായി തരംതിരിച്ച് വിവരിച്ചിട്ടുണ്ടെങ്കിലും ഇവ സ്വതന്ത്രമായി ഉണ്ടാകാനുള്ള സാഹചര്യവും ബാഹ്യകാരണങ്ങളും ആധുനികശാസ്ത്രത്തില്‍ വ്യക്തമല്ല. ആയുര്‍വേദശാസ്ത്രത്തില്‍ മേല്‍പ്പറഞ്ഞ സന്ധിയിലുണ്ടാകുന്ന എല്ലാ അവസ്ഥാവിശേഷണങ്ങളുടെ ആന്തരിക സാഹചര്യത്തെയും ബാഹ്യകാരണങ്ങളെയും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ശരീരത്തില്‍ പനി ഉണ്ടാകുന്ന അതേ സാഹചര്യംതന്നെയാണ് നീര്‍ക്കെട്ടിലും സംഭവിക്കുന്നത്. ദഹന-പചന വ്യവസ്ഥ തകരാറിലായി ശരീരം മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനം നടക്കുമ്പോള്‍ പനിയും, സന്ധിയിലെ പചനവ്യവസ്ഥ തകരാറിലായി പ്രതിരോധപ്രവര്‍ത്തനം സന്ധിയില്‍ മാത്രമായി നടക്കുമ്പോള്‍ നീര്‍ക്കെട്ടും ഉണ്ടാകുന്നു. ദഹന-പചന പ്രക്രിയയെ തകരാറിലാക്കുന്ന എല്ലാ ആഹാരവും ജീവിതചര്യകളും നീര്‍ക്കെട്ടിന്റെ കാരണങ്ങളാണ്. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍, ശീതീകരിച്ച ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവ ശീലിക്കുന്നത്, അസമയത്തും ശരീരത്തിന്റെ അവസ്ഥയ്ക്ക് യോജിച്ചതല്ലാത്തതുമായ ഭക്ഷണം, വ്യായാമമില്ലായ്മ, മലമൂത്രങ്ങളെ കൃത്യമായി പുറന്തള്ളാതിരിക്കുക, പകലുറക്കം, രാത്രി ഉറക്കമൊഴിയല്‍, മാനസിക പിരിമുറുക്കം തുടങ്ങിയവ നീര്‍ക്കെട്ടിന്റെ കാരണങ്ങളാണ്.

രോഗലക്ഷണങ്ങള്‍

വിശ്രമം കഴിഞ്ഞ് വര്‍ധിക്കുന്നതാണ് നീര്‍ക്കെട്ടുകൊണ്ടുള്ള വേദനയുടെ പ്രത്യേകത. സന്ധിക്ക് അല്‍പ്പം വ്യായാമം ചെയ്തു കഴിയുമ്പോള്‍ കുറച്ച് കുറയുന്നതുമാണ് ഈ വേദന. നീര്‍ക്കെട്ടുകൊണ്ടുള്ള വേദന രാത്രി ഉറക്കംകഴിഞ്ഞ് രാവിലെ എഴുന്നേല്‍ക്കുമ്പോഴാകും വര്‍ധിച്ചിരിക്കുന്നത്. ഇത്തരം വേദനയുടെ ആരംഭം മിക്കവാറും പെട്ടെന്നാകും. അല്ലെങ്കില്‍ പനിയോടനുബന്ധിച്ചാകും. വായുവിന്റെ ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് ഇത് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

അടിയോ, മുട്ടലോ, വീഴ്ചയോ, സംഭവിച്ചാലുടനെ വേദന ഉണ്ടാകില്ല. മറിച്ച് കുറച്ചു മണിക്കൂര്‍ കഴിഞ്ഞോ അടുത്തദിവസം രാവിലെയോ ആകും നീര്‍ക്കെട്ടുകൊണ്ടുണ്ടാകുന്ന വേദനയുടെ ആരംഭം. നിര്‍ക്കെട്ട് സന്ധിയിലോ മാംസപേശിയിലോ സന്ധിക്കടുത്തുള്ള കണ്ഡരകളിലോ (tendon), ഉണ്ടായാലും സന്ധി ചിലിപ്പിക്കുമ്പോള്‍ വേദന ഉണ്ടാകുന്നു. കുറച്ചുസമയം ഇരുന്നിട്ട് എഴുന്നേറ്റു നടക്കുമ്പോള്‍ അനുഭവപ്പെടുന്ന ഉപ്പൂറ്റിവേദന മിക്കവാറും പാദാസ്ഥികളുടെ താഴെയുള്ള ഒരു സ്നായുവില്‍ (Plantar fascitis) നീര്‍ക്കെട്ടുണ്ടാകുന്നതാണ്.

പ്രമേഹരോഗികളിലും അല്ലാത്തവരിലും കണ്ടുവരുന്ന തോളിലെ സ്നായുവിലുണ്ടാകുന്ന നീര്‍ക്കെട്ട് (bursitis) കൈ മുകളിലേക്കുയര്‍ത്താനും പിറകിലേക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗി സക്രിയമായി സന്ധി ചലിപ്പിക്കുമ്പോള്‍ വേദനയും, മറ്റൊരാളാല്‍ രോഗിയുടെ സന്ധി ചലിപ്പിക്കുമ്പോള്‍ വേദനയില്ലാതിരിക്കുകയും ചെയ്താല്‍ അത് പേശിയിലുണ്ടാകുന്ന നീര്‍ക്കെട്ടാണെന്നു മനസ്സിലാക്കാം. കൈമുട്ടിലെ കണ്ഡരയിലുണ്ടാകുന്ന നീര്‍ക്കെട്ടും സന്ധിരോഗങ്ങളില്‍ പരിഗണിക്കപ്പെടുന്നുണ്ട്. മാംസ്യത്തിന്റെ പചനാന്തരം ഉണ്ടാകുന്ന മലം uric acid)) പുറന്തള്ളപ്പെടാതെ സന്ധികളില്‍ അടിഞ്ഞുകൂടുന്ന രോഗമാണ് “ഗൗട്ട്” (Gout).

കൈയിലെയോ കാലിലെയോ തള്ളവിരലില്‍ ആരംഭിക്കുന്ന നീര്‍ക്കെട്ടും, രാത്രി കൂടുന്ന വേദനയും ഇതിന്റെ പ്രത്യേകതയാണ്. വേദന മൂര്‍ച്ഛിക്കുന്നതും കുറയുന്നതും രക്തത്തിലെ “യൂറിക് ആസിഡിന്റെ” അളവിനനുസരിച്ചല്ലാത്തതുകൊണ്ട് രോഗം വര്‍ധിക്കുന്ന കാലം പ്രവചനാതീതമാണ്. പഴക്കംചെല്ലുന്ന “ഗൗട്ടില്‍” സന്ധിയില്‍ മാത്രമല്ല, സന്ധിക്കു ചുറ്റുമുള്ള ഭാഗങ്ങളിലും കണ്ഡരകളിലും മലസഞ്ചയം ഉണ്ടാകാം. പെട്ടെന്നുണ്ടാകുന്ന നടുവേദനയും, കഴുത്തുതിരിക്കാന്‍ വയ്യായ്കയും എല്ലാം മാംസപേശിയിലോ കണ്ഡരയിലോ സന്ധിയിലോ ഉണ്ടാകുന്ന നീര്‍ക്കെട്ടുകളാണ്. ഈ അവസ്ഥയില്‍ എണ്ണ, ബാം തുടങ്ങിയവ പുറമെ പ്രയോഗിച്ചാല്‍തന്നെ ഒന്നോ രണ്ടോ ദിവസംകൊണ്ട് ഭേദമാകേണ്ട രോഗം വര്‍ധിച്ച് ആഴ്ചകള്‍കൊണ്ടോ, മാസങ്ങള്‍കൊണ്ടോ ചിലപ്പോള്‍ വര്‍ഷങ്ങള്‍കൊണ്ടോ മാത്രമേ കുറയുകയോ ശമിക്കുകയോ ചെയ്യുകയുള്ളു.

ശാസ്ത്രീയ ചികിത്സ

“ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്” osteoarthritis), “ഓസ്റ്റിയോ പോറോസിസ്” osteoporosis), സ്പോണ്ടെലോസിസ് (Spondylosis) തുടങ്ങിയ തേയ്മാനമുണ്ടാകുന്ന സന്ധിരോഗങ്ങളില്‍ രോഗിയുടെ അവസ്ഥയും സാഹചര്യവും വിലയിരുത്തി ഔഷധങ്ങള്‍ തീരുമാനിക്കണം. രോഗിയുടെ പ്രകൃതിയും പ്രായവും മറ്റും അനുസരിച്ചാണ് തേയ്മാനം പൂര്‍ണമായും പരിഹരിക്കപ്പെടുമോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നത്. എന്നാലും ശാസ്ത്രീയമായി നിര്‍ണയിക്കുന്ന ഔഷധം സേവിച്ചുതുടങ്ങി 24 മണിക്കൂറിനകംതന്നെ വേദന കുറഞ്ഞു തുടങ്ങും. രോഗശമനം സാധ്യമായ രോഗികളില്‍ തേയ്മാനം പൂര്‍ണമായും ഭേദമാകാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ വേണ്ടി വന്നേയ്ക്കും എന്നുമാത്രം.

സന്ധി വേദനയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും മോഹനന്‍ വൈദ്യര്‍ക്കു പറയാനുള്ളത് എന്താണ് എന്ന് നോക്കാം .

വളരെ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നമാണ്‌ സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്‌. രോഗം എന്നതിലുപരി ഇതൊരു രോഗലക്ഷണമാണ്‌. പലതരം രോഗങ്ങളുടെ ഭാഗമായി സന്ധിവേദന ഉണ്ടാകാം. സന്ധികളിലെ തരുണാസ്‌ഥിക്കുണ്ടാകുന്ന തേയ്‌മാനം മൂലം എല്ലുകള്‍ തമ്മില്‍ ഉരയുന്നതാണ്‌ ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ്‌ രോഗത്തിന്‌ പ്രധാന കാരണം എന്നാണു ആധുനിക ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് വലിയ തട്ടിപ്പാണെന്നാണ് പ്രസിദ്ധ ആയുർവേദ വൈദ്യനായ മോഹനൻ വൈദ്യൻ പറയുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ..

 

LEAVE A REPLY

Please enter your comment!
Please enter your name here