നാവില്‍ കൊതിയൂറും ഉണക്കലരി പായസം

0
89

വ്യത്യസ്തങ്ങളായ ഒരുപാടു പായസങ്ങള്‍ നിങ്ങള്‍ ട്രൈ ചെയ്തിട്ടുണ്ടാകുമല്ലോ അല്ലെ .എങ്കില്‍ ഇന്ന് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എന്നാല്‍ രുചികരവും ആയ ഉണക്കലരി പായസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?ഇതാ റെസിപ്പി എല്ലാരും ഉണ്ടാക്കി നോക്കി അഭിപ്രായം മറക്കാതെ പറയണം കേട്ടോ.

ആവശ്യമായ സാധനങ്ങള്‍

അരി- 500 ഗ്രാം

ശര്‍ക്കര- 750 ഗ്രാം (മധരം കുറച്ചു മതിയെങ്കില്‍ ആവശ്യാനുസരണം ചേര്‍ക്കുക.)

തേങ്ങാ പാല്‍ – ഒരു തേങ്ങയുടെ (ഒന്നാം പാല്‍ , രണ്ട് , മൂന്ന് ഇങ്ങനെ )

നെയ്- 50 ഗ്രാം

ഏലക്ക- 5 എണ്ണം

ഉണക്ക മുന്തിരി-അല്പം

കശുവണ്ടി -അല്പം

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി വേവിക്കുന്നതിനായി സ്റ്റൗവില്‍ വയ്ക്കുക. മറ്റൊരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ഉരുക്കിയെടുത്ത ശര്‍ക്കര അതിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. അതിലേക്കു മൂന്നാം പാലും, നന്നായി കുറുകിയതിനു ശേഷം രണ്ടാം പാലും ഒഴിച്ച് നന്നായി ചൂടാക്കുക. ശേഷം ഒന്നാം പാല് ചേര്‍ക്കുക. അതിനുശേഷം തീ അണയ്ക്കുക. അതിലേക്ക് പൊടിച്ച ചുക്ക്, ഏലക്ക എന്നിവ ചേര്‍ക്കുക. ഒരു പാനില്‍ കുറച്ച് നെയ് ഒഴിച്ച് കശുവണ്ടിയും ഉണക്ക മുന്തിരിയും ചേര്‍ത്ത് വറുത്ത് കോരുക. തേങ്ങ ചെറു കഷണങ്ങളാക്കി ഇടാവുന്നതാണ്. മില്‍ക്ക് മെയ്ഡ് ആവശ്യമെങ്കില്‍ 50 ഗ്രാം ചേര്‍ക്കാം. ചെറു ചൂടോടെ ഉപയോഗിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here