79%മാര്‍ക്ക് കിട്ടിയിട്ടും അഡ്മിഷന്‍ കിട്ടാതെ കൃഷിക്കിറങ്ങിയ ചെറുപ്പക്കാരന്‍

79%മാര്‍ക്ക് കിട്ടിയിട്ടും അഡ്മിഷൻ കിട്ടിയില്ല എന്ന് പറഞ്ഞുള്ള ചെറുപ്പക്കാരന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു.ഫേസ്ബുക്കില്‍ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത ലിജോ ജോയിഎന്ന കുട്ടിയാണ് പോസ്റ്റ്‌ ഇട്ടത് . ഇതിനകം തന്നെ വളരെയതികം ആളുകള്‍ ഈ പോസ്റ്റ്‌ കാണുകയും ഷെയര്‍ ചെയുകയും ചെയ്തു  . ജാതി വ്യവസ്ഥയുടെയും ,ജാതി മത സംഭരണത്തിന്റെയും കുടുംബത്തിലെ പണത്തിന്റെയും  അടിസ്ഥാനത്തിൽ മാത്രം അഡ്മിഷൻ അനുവദിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തെയും വ്യവസ്ഥകളെയും ഇരുത്തി ചിന്തിപ്പിക്കാന്‍ ശേഷിയുള്ള ഒരു പോസ്റ്റ്‌ ആണ് ഇത്  . ലിജോ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ചുവടെ.

അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ കിട്ടിയില്ല. എന്നുകരുതി ജീവികണ്ടേ. ഞാൻ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല.കൂടെ പഠിച്ചവരൊക്കെ കോളേജിൽ ൽ പോകുമ്പോ ഞാൻ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ?? 79.7 % മാർക് +2നു മേടിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത അവസ്ഥ

അഡ്മിഷന് നു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ഞാൻ ആ സത്യം മനസിലാക്കി.ഇവിടെ അഡ്മിഷൻ ഉള്ള മാനദണ്ഡം മാർക് മാത്രമല്ല.
50% മാർക് ഉള്ള താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാർക് എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടും.

അഡ്മിഷൻ നുള്ള മറ്റൊരു മാനദണ്ഡം പൈസയാണ്.ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം എനിക് ഈ അവസ്ഥ വന്നത് സാരമില്ല.ആരോടും ദേശ്യമില്ല മണ്ണിന്റെ മണം ഞാൻ ആസ്വദിച്ച് തുടങ്ങുന്നു.പക്ഷെ ഒന്നോർക്കുക #നിങ്ങളെന്നെ_കർഷകനാകി ഇനിയുള്ള തലമുറക്ക് റിസർവേഷൻ ന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക.”””

ഈ കുട്ടിയുടെ വാക്കുകള്‍ സത്യം എന്ന് തോന്നുന്നു എങ്കില്‍ ഈ വാര്‍ത്ത‍ പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക ചിലപ്പോള്‍ നിങ്ങളുടെ ഒരു ഷെയര്‍ അധികാരികളില്‍ ഈ വാര്‍ത്ത‍ എത്തിക്കുകയും അത് ഈ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകാന്‍ കാരണമാകുകയും ചെയും .

Be the first to comment

Leave a Reply

Your email address will not be published.


*