സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പുരുഷ സ്വഭാവങ്ങള്‍

ഭാവി ഭര്‍ത്താക്കന്മാരെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു നീണ്ട പട്ടിക തന്നെ ആയിരിക്കും. വിവാഹം എന്നത് വളരെ വലിയൊരു തീരുമാനം ആണ്. സന്തോഷവും സുഖവുമായി ജീവിതകാലം മുഴുവന്‍ പോകേണ്ട കാര്യമാണത്. പൊതുവില്‍ സ്ത്രീകള്‍ക്കും പ്രധാനമായും ഭാവി ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഇവയാണ്.

നല്ല കേഴ്‌വിക്കാരന്‍ – മിക്ക സ്ത്രീകളും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്താണ് അവള്‍ പറയുന്നത് എന്നിനേക്കാള്‍ അതിനെ കേള്‍ക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. അപ്രധാന കാര്യമാണെങ്കില്‍ പോലും അതിനെ വിമര്‍ശിക്കാതെ കേള്‍ക്കാന്‍ തയ്യാറാകുന്ന ഭര്‍ത്താക്കന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. വിവാഹം കഴിഞ്ഞുള്ള ജീവിതത്തില്‍ ഭര്‍ത്താന്മാരാണ് അവര്‍ക്ക് പ്രധാനം. മുന്‍പ് അവള്‍ എല്ലാ കാര്യങ്ങളും മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ ആയിരിക്കും പറഞ്ഞിരിക്കുക. എന്നാല്‍ വിവാഹശേഷം ഇത് ഭര്‍ത്താക്കന്മാരാകുന്നു. അതുകൊണ്ടു തന്നെ ഭാവി ഭര്‍ത്താവ് നല്ല കേഴ്‌വിക്കാരനാകാനാണ് സ്ത്രീകള്‍ക്ക് ഇഷ്ടം.

തന്നെ ചിരിപ്പിക്കുന്ന ആളുകളെയാണ് സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടം. ഭാവി ഭര്‍ത്താവിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ധാരാളം തമാശ പറയുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം.

സ്ത്രീകള്‍ക്ക് തന്റെ ഭാവി ജീവിതം സുരക്ഷിതത്വമാക്കുന്ന ഭര്‍ത്താക്കന്മാരെയാണ് ഇഷ്ടം. പുരുഷന്‍ തന്നെ എല്ലാ തരത്തിലും സുരക്ഷിതനാക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്.

വളരെ വലിയ അളവില്‍ പിന്തുണ നല്‍കുന്ന പുരുഷന്മാരെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്.

ബന്ധങ്ങള്‍ ആരംഭിക്കുമ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ പലപ്പോഴും പുരുഷന്മാര്‍ നല്‍കാറുണ്ട്. എന്നാല്‍ മിക്ക പുരുഷന്മാരും ഇത് പാലിക്കാറില്ല. എന്നാല്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഓര്‍ത്തു വെച്ച് പാലിക്കപ്പെടുന്ന പുരുഷന്മാരെയാണ് സ്ത്രീള്‍ക്ക് ഇഷ്ടം.

സത്യസന്ധരായ പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. കള്ളം പറയുകയും കബളിക്കുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല.

 

1 Comment

Leave a Reply

Your email address will not be published.


*