പശുവിനും പട്ടിക്കും വേണ്ടി വാദിക്കുന്നവര്‍ എന്തേ ഈ ദുരന്തം കാണാതെ പോകുന്നു

0
200

ആണും പെണ്ണും വായിക്കുക .. ചിന്തിക്കുക
സോനാഗച്ചിയും കമാട്ടിപുരയും………

ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഓരോ ഭാരതീയനും ഓര്‍ക്കുക ,നമ്മുടെ നാട്ടില…്‍ നിന്നും എത്ര എത്ര പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു, അവരെല്ലാം എത്തിച്ചേര്‍ന്നത് ഇവിടെ യായിരിക്കില്ലേ….. ??

ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം തന്നെ ,
സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു ……

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പാ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാതിപുര എന്ന ചുവന്ന തെരുവ് ഇന്നും തുടരുന്നു ,പതിനായിരത്തില്‍ പരം പെണ്‍കുട്ടികളും സ്ത്രീകളും ശ്വാസം വിടാന്‍ കഴിയാത്ത മണിയറകളില്‍ മാറി മാറി വരുന്ന ഇടപാടുകാരനെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു .ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വെറും മാംസം മാത്രമായി ജീവിക്കുന്ന സ്ത്രീകള്‍ .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ആഴ്ചകള്‍ കൊണ്ട് മാംസ ക്കച്ചവടത്തിനു പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ ഇവിടെ വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരവും മനുഷ്യത്വ രഹിതവുമാണ് .ഈ പരുവപ്പെടുതല്‍ പ്രക്രിയക്ക് ശേഷം മാംസ ക്കച്ചവട ത്തിന്‍റെ ഇരുണ്ട മുറികളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ പിന്നീടൊരിക്കലും പുറം ലോകം കാണാറില്ല ,അവിടെ നിന്ന് ആരും രക്ഷപ്പെടാറുമില്ല . മജ്ജയും മാംസവും ശുഷ്ക്കിച്ച് ചോരയും നീരും വറ്റി വികൃത രൂപികളായ വൃദ്ധ കളായി തീരും വരെ ആ പെണ്‍കുട്ടികള്‍ ക്രൂരന്മാരായ പിമ്പ് കളുടെയും ഗുണ്ടകളുടെയും തടവറയില്‍ മരിച്ചു മരിച്ചു ജീവിക്കുന്നു .

ഇത്ര വലിയ മനുഷാവകാശ ലംഖനങ്ങള്‍ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് അധികാരികളുടെ ഒത്താശയൊടും അനുവാദത്തോടെയും നടക്കുന്നു എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല .കല്‍ക്കട്ടയിലെ സോനഗച്ചിയും മുംബൈയിലെ കമതിപുരയും എത്രയും വേഗം നിര്‍ത്തലാക്കി അവിടത്തെ
മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍
അധികാരികളെ നിങ്ങള്‍ അത് വേഗം ചെയ്യൂ !!!

ഈ ആവശ്യം മാറി മാറി വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും കണ്ടിട്ടില്ല .ഫെമിനിസ്റ്റു സംഘ ടനകളാരും ഈ സ്ത്രീകളെ കാണുന്നില്ലേ ? പേ പിടിച്ച ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ഇവിടെ ചോദിക്കാന്‍ ഒരു നൂറു മൃഗ സ്നേഹികള്‍ ഉണ്ട് ,ഈ മനുഷ്യ സ്ത്രീകളെ രക്ഷിക്കാന്‍ ഇവിടെ ഒരു സംഘടനയുമില്ലേ ?

ഈ വേശ്യാലയങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഒരമ്മക്കും ഒരു പെണ്‍കുട്ടിയേയും നഷ്ട്ടപ്പെടില്ല ,ഇത് ചെയ്യാന്‍ ആര്‍ക്കു പറ്റും ?