നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കുന്ന വിധം

0
181

പാലപ്പം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരാത്തവര്‍ ആരും ഉണ്ടാകില്ല .പക്ഷെ പാലപ്പം ഉണ്ടാക്കുന്ന കാര്യം പറയുമ്പോള്‍ പലര്‍ക്കും മടിയാണ് അതിന്റെ കാരണം ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്ന പേടിയും പല തവണ പരീക്ഷിച്ചു പരാജയപ്പെട്ട വിഷമവും ഒക്കെയാണ്എന്നാല്‍ ഇതാ വളരെ സോഫ്റ്റ്‌ ആയ പാലപ്പം തയാറാക്കുന്ന വിദ്യ പഠിക്കാം .

ഒരു കിലോ  – ഫസ്റ്റ് പച്ചരി നന്നായി കുതിർത്ത് വെള്ളം വാർത്തെടുക്കുക. ശേഷം നൈസ്സായി പൊടിച്ചെടുക്കുക. ശേഷം 1 തവി പൊടി (1oog m) നന്നായി തിളച്ച വെള്ളത്തിലിട്ട് കുറുക്കി വെയ്ക്കുക. തണുക്കുമ്പോൾ അതിലേയ്ക്ക് ബാക്കി പൊടിയും – രണ്ടു സ്പൂൺ പുളിമാവും, അല്പം ‘ഫോറിൻ’യീസ്റ്റും ചേർത്ത് അല്പം വെള്ളവും ചേർത്ത് മുറുക്കി കുഴച്ചു വെയ്ക്കുക.

രാവിലെയാവുമ്പോൾ പൊന്തിയിരിക്കുന്നതു കാണാം അതിലേയ്ക്ക്, നന്നായി മൂക്കാത്ത ഒരു തേങ്ങ അരച്ചൊഴിച്ച്, രണ്ടു തരി യീസ്റ്റും, ആവശത്തിന് ഉപ്പും ചേർത്ത് ഇളക്കി വെയ്ക്കണം ആവിശമെങ്കിൽ വെള്ളവും ചേർത്ത് വെയ്ക്കുക, അര മണിക്കൂർ കഴിയുമ്പം നന്നായി മാവ് പൊന്തി വരും അപ്പോൾ മുകളിൽ നിന്നും ഓരോ തവിയായി കോരി നോൺസ്റ്റിക്കിന്റെ അപ്പച്ചട്ടിയിൽ ഒഴിച്ച് ചുറ്റിച്ച് മൂടി വെച്ച് തീ കുറച്ച് ചുട്ടെടുക്കാം. പഞ്ചസാര ചേർക്കേണ്ട ആവിശ മില്ല’ പഞ്ചസാര ചേർത്താൽ അടിഭാഗം ചുമന്നു പോകും.

ടിപ്പ്; തേങ്ങ രാവിലെ ചേർക്കുന്നത് പുളി ഒട്ടും ഇല്ലാതിരിക്കാനാണ്.

ഈ റെസിപ്പി തയാറാക്കിയത് : കുര്യന്‍ പുത്തന്‍പുരയില്‍

NB;നിങ്ങള്‍ക്ക് അറിയാവുന്ന നല്ല നല്ല പാചക അറിവുകള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവ ഇവിടെ പബ്ലിഷ് ചെയുന്നത് ആയിരിക്കും .പാചക അറിവുകള്‍ അയക്കേണ്ട വിലാസം [email protected] .കൂടാതെ ഞങ്ങളുടെ Facebook പേജ് inbox ലും അയക്കാവുന്നത് ആണ് .