ബ്രഡ് ലയര്‍ പോള ഉണ്ടാക്കാന്‍ പഠിച്ചാലോ

0
55

ആവശ്യമായ സാധനങ്ങള്‍

ബ്രഡ് 10 എണ്ണം അരിക് കളഞ്ഞത്.,മുട്ട 4 എണ്ണം,പഞ്ചസാര 1 കപ്പ് ,ഏലക്ക പൊടി 2 ടീസ്പൂണ്‍,പാല്‍ 1 കപ്പ്,നെയ്യ് 2 ടേബിള്‍ സ്പൂണ്‍,അണ്ടിപരിപ്പ് 15 എണ്ണം,ഉണക്ക മുന്തിരി 15 എണ്ണം,തേങ്ങ ഒരുമുറി ചിരവിയത്

തയ്യാറാക്കുന്നവിധം

ഒരുബൗളില്‍ രണ്ട് മുട്ട +1/2 കപ്പ് പഞ്ചസാര +ഒരു ടീസ്പൂണ്‍ ഏലക്ക പൊടി +പാല്‍ എന്നിവ നന്നായി ബീറ്റ് ചെയ്ത് വെക്കുക .

പാനില്‍ 1ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് ,അതിലേക്ക് തേങ്ങയും,ഏലക്ക പൊടി ഒരു സ്പൂണ്‍ ,പഞ്ചസാര 1/4 കപ്പും ചേര്‍ത്ത് നന്നായി വഴറ്റി ഡ്രൈആവുമ്പോള്‍,1/4 കപ്പ് പഞ്ചസാരയും +2മുട്ടയും മിക്സ് ചെയ്ത് ചിക്കി വറുത്ത് എടുത്ത് തേങ്ങകൂട്ടിലേക്ക് മിക്സ് ചെയ്യുക .

ഒരു വട്ടം കുറവുള്ള നോണ്‍സ്റ്റിക് പാത്രത്തില്‍ നെയ്യ് തടവി ചെറിയ തീയില്‍ വെച്ച് ,ഓരോബ്രഡും മുട്ട പാല്‍ കൂട്ടില്‍ മുക്കി വിടവ് വരാതെ നിരത്തി വെക്കുക .ശേഷം തേങ്ങാമുട്ട കൂട്ട് നിരത്തി,വീണ്ടും അതിന് മുകളില്‍ ബ്രഡ് കുതിര്‍ത്ത് നിരത്തി വെച്ച് ,അടച്ച് 10 മിനുട്ട് ചെറിയ തീയില്‍ വേവിക്കുക. തീ ഓഫ് ചെയ്ത് ചൂട് അല്‍പം കുറഞ്ഞാല്‍ മറ്റൊരു ചട്ടിയില്‍ നെയ്യ് അല്‍പം തടവി ബ്രഡ് പോള കമഴ്ത്തി ചെറുതായൊന്ന് മുരിയിച്ചെടുക്കുക.സൂപര്‍ സ്വീറ്റ് ബ്രഡ് പോള റെഡി…….ഇഷ്ടമുള്ള ഷേപില്‍ കട്ട് ചെയ്ത് സെര്‍വ് ചെയ്യാം ..