പാന്‍ കാര്‍ഡും ആദാര്‍ കാര്‍ഡും ബന്ധിപ്പിക്കാം ഒരു മിനിറ്റില്‍ മൊബൈല്‍ ഉപയോഗിച്ച്

0
318

2017 ജൂലൈ 31 നു മുൻപ് ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ല എങ്കിൽ പാൻ നമ്പർ ആസാദു ആകുന്നതാണ്. പാൻ നമ്പറും ആധാർ നമ്പറും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സാധിക്കും .വെറും ഒരു മിനിട്ട് സമയം ചിലവിട്ടാല്‍ ഏതൊരാള്‍ക്കും സ്വയം വളരെ എളുപ്പത്തില്‍ തങ്ങളുടെ പാന്‍ കാര്‍ഡ്‌ ആദാര്‍ കാര്‍ഡും ആയി ബന്ധിപ്പിക്കാന്‍ സാധിക്കും .അതിനായി നിങ്ങള്‍ എന്തൊക്കെയാണ് ചെയേണ്ടത് എന്ന് നോക്കാം .

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടര്‍ അല്ലങ്കില്‍ മൊബൈല്‍ ഉപയോഗിച്ച് താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയുക https://www.incometaxindiaefiling.gov.in  

ഈ ലിങ്കില്‍ ക്ലിക്ക് ചെയുമ്പോള്‍ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ആണ് നിങ്ങള്‍ പ്രവേശിക്കുക ആ വെബ്‌സൈറ്റില്‍ നിങ്ങള്‍ കയറുമ്പോള്‍ താഴെ ഫോട്ടോയില്‍ തന്നിരിക്കുന്നതുപോലെ ഒരു പേജ് ആകും തുറന്നു വരിക .

അപ്പോള്‍ അതില്‍ നിങ്ങള്ക്ക് ലിക് ആദാര്‍ എന്ന ഒരു option കാണാം (ചിത്രത്തില്‍ ചുവന്ന കളത്തില്‍ അടയാളപ്പെടുതിയിട്ടുണ്ട്)അവിടെ ക്ലിക്ക് ചെയുക .അതും അല്ല എങ്കില്‍ aadhar linking with pan made simple എന്ന് ചുവന്ന അക്ഷരത്തില്‍ വലുപ്പത്തില്‍ എഴുതിയിരിക്കുന്നത് നിങ്ങള്ക്ക് കാണാം അതിന് തൊട്ട് താഴെയായി click Here (ചിത്രത്തില്‍ ചുവന്ന കളത്തില്‍ അടയാളപ്പെടുതിയിട്ടുണ്ട്)എന്ന് എഴുതിയിരിക്കുന്നത് കാണാം അതില്‍ എവിടെയെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയുക അപ്പോള്‍ താഴെ ഫോട്ടോയില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു പേജ് തുറന്നു വരും .

അവിടെ PAN എന്ന് എഴുതിയിരിക്കുന്ന കോളത്തില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ്‌ നമ്പര്‍ എഴുതുക .താഴെ ആദാര്‍ നമ്പര്‍ എന്ന് എഴുതിയിരിക്കുന്നിടത് നിങ്ങളുടെ ആദാര്‍ നമ്പര്‍ ചേര്‍ക്കുക .ശേഷം നിങ്ങളുടെ ആദാര്‍ കാര്‍ഡിലെ നിങ്ങളുടെ പേര് എഴുതാന്‍ ഒരു കോളം ഉണ്ട് അവിടെ നിങ്ങളുടെ ആദാര്‍ കാര്‍ഡിലെ പേര് എഴുതിച്ചേര്‍ക്കുക .

ചിലരുടെ ആദാര്‍ കാര്‍ഡില്‍ ജനന തിയതിക്ക് പകരം ജനന വര്ഷം മാത്രമായിരിക്കും കൊടുതിട്ടുണ്ടാകുക നിങ്ങളുടെ ആദാര്‍ കാര്‍ഡില്‍ ജനന വര്ഷം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എങ്കില്‍ I have only year of berth in my aadar card എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത്‌ ഒരു ടിക് ബട്ടന്‍ ഉണ്ട് അവിടെ ക്ലിക്ക് ചെയുക .

ശേഷം താഴെ ഒരു കോളത്തില്‍ കുറച്ച് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നത് നിങ്ങള്ക്ക് കാണാം (captcha code)ആ അക്ഷരങ്ങള്‍ തെറ്റ് കൂടാതെ തൊട്ട് താഴെ enter the code as in image എന്ന് എഴുതിയിരിക്കുന്ന കോളത്തില്‍ എഴുതുക .ശേഷം ലിങ്ക് ആദാര്‍ എന്ന് എഴുതിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ആദാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കപ്പെടും .

ഇനി ഇതിനൊന്നും സമയവും സൗകര്യം ഇല്ലാത്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ഫോണ്‍ ഫോണ്‍ ഉപയോഗിച്ച് ഒരു മെസ്സേജ് അയച്ചാല്‍ നിങ്ങളുടെ ആദാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാവുന്നത് ആണ് അതിനായി ചെയേണ്ടത് UIDPAN എന്ന് എഴുതി ഒരു  സ്പേസ് ഇട്ട ശേഷം ആദാര്‍ നമ്പര്‍ ടൈപ്പ് ചെയുക ശേഷം ഒരു സ്പേസ് ഇട്ട് നിങ്ങളുടെ പാന്‍ നമ്പര്‍ ടൈപ്പ് ചെയുക(UIDPAN-AADAR NO-PAN NO) .ശേഷം 567678  അല്ലങ്കില്‍ 56161 ഇവയില്‍ ഏതെങ്കിലും ഒരു നമ്പറില്‍ മെസ്സേജ് ചെയുക .

പ്രത്യേകം ശ്രദ്ധിക്കുക 2017 ജൂലൈ 31 മുന്പ്  നിങ്ങളുടെ പാന്‍കാര്‍ഡ്‌ ആദാര്‍ കാര്‍ഡും ആയി ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ്‌ ക്യാന്‍സല്‍ ആകും അതുകൊണ്ട് എത്രയും വേകം കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക .നിങ്ങള്ക്ക് കിട്ടിയ ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഉപകാരപ്പെടാന്‍ ഷെയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .