നെല്ലിക്ക വെള്ളയിട്ടത് അഥവാ വെള്ള നെല്ലിക്ക തയാറാക്കുന്ന വിധം

0
74

നെല്ലിക്ക വെള്ളയിട്ടത് അഥവാ വെള്ള നെല്ലിക്ക നാടന്‍ പഴങ്കഞ്ഞിക്കും ചൂട് ചോറിനും ഒരുപോലെ നല്ലൊരു കോമ്പിനേഷന്‍ ആണ് .ഇത് തയാറാക്കാന്‍ എന്തൊക്കെയാണ് ചേരുവകള്‍ വേണ്ടത് എന്ന് നോക്കാം .

നെല്ലിക്ക -15 എണ്ണം

കാന്താരി -ഒരു പിടി

ഉലുവാപ്പൊടി -ഒരു ടീ സ്പൂണ്‍

ഉലുവാപ്പൊടി-ഒരു ടീ സ്പൂണ്‍

ഇഞ്ചി-ഒരു വലിയ കഷ്ണം

വെളുത്തുള്ളി -രണ്ടു തുടം

കറിവേപ്പില -രണ്ടു തണ്ട്

കടുക് -അര ടീ സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്.

തയാറാക്കേണ്ട വിധം .

നെല്ലിക്ക നല്ലതുപോലെ കഴുകിയതിനു ശേഷം നല്ലപോലെ വെള്ളം ഡ്രൈ ആകാന്‍ അനുവദിക്കുക .നെല്ലിക്കയുടെ പുറത്തു ചെറുതായി വരഞ്ഞു വരഞ്ഞു വെക്കുക .(ഇങ്ങനെ ചെയുന്നത് നെല്ലിക്കയില്‍ നല്ലതുപോലെ ഉപ്പും മുളകും എല്ലാം പിടിക്കാന്‍ ആണ് )അങ്ങനെ വരഞ്ഞില്ല എങ്കിലും വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ല .

ഇഞ്ചിയും വെളുത്തുള്ളിയും നല്ലതുപോലെ അരിഞ്ഞു വെക്കുക .കാന്താരി അങ്ങനെ തന്നെ ഉപയോഗിക്കാം അരിയേണ്ട ആവശ്യം ഇല്ല.ഇനി നിര്‍ബന്ധം ആണ് എങ്കില്‍ കാന്താരി ഒന്ന് പതുക്കെ കീറി വെക്കാം .

ഒരു ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് കറിവേപ്പില ഇട്ട് നല്ലതുപോലെ താളിക്കുക .ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നല്ലതുപോലെ വഴറ്റുക .

ഇനി ഇതിലേക്ക് കായവും ഉലുവയും ചേര്‍ത്ത് ഒന്ന് ചൂടാക്കിയ ശേഷം ഇതിലേക്ക് നെല്ലിക്ക ചേര്‍ത്ത് തീ കെടുത്തുക .ഇനി ഇതിലേക്ക് തിളപ്പിച്ച് ആറിയ വെള്ളവും കാന്താരി മുളകും അതുപോലെ തന്നെ ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .ശേഷം നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക .വെള്ളം ഒഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക നെല്ലിക്ക മൂടി വെള്ളം ഉണ്ടായിരിക്കണം .

ശേഷം അടച്ചു വെക്കുക അച്ചാര്‍ ഒരു പാകം ആയി എന്ന് തോന്നിയാല്‍ നല്ല ഒരു ഗ്ലാസ്‌ ജാറില്‍ ഇട്ട് നല്ലതുപോലെ അടച്ചു വെക്കുക .പ്രത്യേകം ഓര്‍ക്കുക ജാറില്‍ വായു കടക്കാത്ത രീതിയില്‍ വേണം അടച്ചു വെക്കാന്‍ .ഒരു ആഴ്ചക്ക് ശേഷം ഇത് ഉപയോഗിച്ച് നോക്കാം .

അപ്പൊ എങ്ങനാ എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയുമല്ലോ അല്ലേ .