ദോശമാവിന് അരി കുതിര്‍ത്തുവെക്കാന്‍ മറന്നോ വഴിയുണ്ട് !

0
57

സാധാരണ നമ്മള്‍ ദോശയും ഇഡലിയും അപ്പവും ഒക്കെ ഉണ്ടാക്കുവാന്‍ അരി അരയ്ക്കുവാന്‍ ഒന്നുകില്‍ രാവിലെയോ അല്ലെങ്കില്‍ ഉച്ചയ്ക്കോ ഒക്കെ ആണ് അരി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു വയ്ക്കുന്നത് . ഇനി ചിലപ്പോള്‍ അത് മറന്നു പോയി എന്നിരിയ്ക്കട്ടെ.വൈകുന്നേരം ആണ് ഓര്‍ത്തത്‌… അപ്പോള്‍ എന്ത് ചെയ്യും. ശോ !!! എന്ന് തലയ്ക്കു കൈ കൊടുത്ത് നില്ക്കാൻ വരട്ടെ …… വഴിയുണ്ട് …

എങ്കില്‍ അപ്പോള്‍ തന്നെ അരിയായാലും ഉഴുന്നായാലും കഴുകി നല്ല തിളച്ച ചൂടു വെള്ളത്തില്‍ ഇട്ടു വെച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ അരച്ച് എടുത്തു വയ്ക്കുക.നാല് മണിക്കൂര്‍ കഴിയുമ്പോള്‍ ദോശയോ ഇഡലിയോ അപ്പമോ ചുടാവുന്നതാണ്…പക്ഷെ രാവിലെ ഉണ്ടാക്കിയാല്‍ നല്ല സോഫ്റ്റ്‌ ആയ ദോശയും അപ്പവും കിട്ടും….ഒന്ന് ചെയ്തു നോക്കൂ ..

ഇഡ്ഡലിയും ദോശയും നല്ല സോഫ്റ്റ്‌ ആകാന്‍ ഒരു വഴി

തേങ്ങ പൊട്ടിക്കുമ്പോഴേല്ലാം തേങ്ങാ വെളളം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇഡ്ഡലി, ദോശ എന്നിവയ്ക്കു അരി അരയ്ക്കുമ്പോള്‍ ഉഴുന്ന് സാധാരണ എടുക്കുന്നതിന്‍റെ പകുതി എടുത്ത് ഈ തേങ്ങാവെളളം ചേര്‍ത്ത് അരച്ചു നോക്കൂ, നല്ല സോഫ്റ്റും സ്വാദും ഉള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കിയെടുക്കാം

നിങ്ങള്ക്ക് കിട്ടിയ ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കള്‍ കൂടെ അറിയാന്‍ മറക്കാതെ ഷെയര്‍ ചെയുമല്ലോ അല്ലേ .മുകളില്‍ പറഞ്ഞതില്‍ കൂടുതലായി മറ്റെന്തെങ്കിലും വഴികള്‍ നിങ്ങള്ക്ക് അറിയാം എങ്കില്‍ കമന്റ്‌ ചെയണം കേട്ടോ