കപ്പയിലും മാരക മായം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തെത്തി

ദോഷമില്ലാത്തതും ആരോഗ്യപ്രദമെന്നും നമ്മള്‍ കരുതിയിരുന്ന കപ്പയില്‍ മാരകമായ അളവില്‍ വിഷമായം ചേര്‍ക്കുന്നതായി  റിപ്പോര്‍ട്ട്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഹോര്‍മോണ്‍ പുരട്ടിയ കപ്പയാണ് നാട്ടിന്‍ പുറത്ത് വില്‍പ്പനയ്ക്ക് വരുന്നതെന്നും വലിപ്പം കൂട്ടാനാണ് തന്ത്രമെന്നും പറയുന്നു.

കപ്പ വന്‍ തോതില്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കര്‍ഷകര്‍ ചുവടു തുരന്ന് മണ്ണ് മാറ്റിയ ശേഷം തൊലിയില്‍ വരഞ്ഞ് ഹോര്‍മോണ്‍ തേയ്ക്കും  15 ദിവസം കഴിയുമ്പോഴേക്കും  കപ്പയ്ക്ക് കൂടുതല്‍ വലിപ്പം കിട്ടാന്‍ ഇതുമൂലം  സാധിക്കും . ചക്കയെത്തിയാതിനാല്‍  വിപണിയില്‍  കപ്പയ്ക്ക് ഡിമാന്‍റ് കുറഞ്ഞു  അതുകൊണ്ട് തന്നെ വില കുറയുകയും ചെയ്തു. അതേസമയം ചിപ്സ് ഉണ്ടാക്കുന്നവരും ഹോട്ടലുകാരും തട്ടുകടക്കാരുമെല്ലാം സ്ഥിരം ആവശ്യക്കാരാണ്. കേരളത്തിലെ തട്ടുകടകളില്‍ മാത്രം വിറ്റുപോകുന്ന കപ്പയുടെ അളവ് പ്രദിദിനം ആയിരക്കണക്കിന് കിലോയാണ്. നഗരത്തിലെ ഒരു താട്ടുകടയില്‍ നിന്നും കപ്പ കഴിച്ച ആലപ്പുഴ സ്വദേശി രോഹിത്തിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിച്ച കപ്പയിലെ വിഷം കണ്ടെത്തുകയും ചെയ്തതിനു പിന്നാലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

തൂക്കം കൂട്ടി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ കൃത്രിമമായി നടത്തുന്ന ഹോര്‍മോണ്‍ വിദ്യ പക്ഷേ സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല. തൊലി കളയുമ്പോള്‍  വരഞ്ഞിട്ടിരിക്കുന്നതോ വിണ്ടു കീറിയിരിക്കുന്നതോ ആയി തോട് വിണ്ടിരിക്കുന്നത്  കാണാനാകും. വന്‍ തോതില്‍ കപ്പ കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് ഹോര്‍മോണ്‍ പ്രയോഗം നടക്കുന്നത്. കപ്പയ്ക്ക് അസാധാരണ വലിപ്പം വെയ്ക്കുമെങ്കിലും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മനുഷ്യ ശരീരത്ത് സൃഷ്ടിക്കുന്നതാണ് ഈ ഹോര്‍മോണെന്നതാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.