താരന്‍ പൂര്‍ണ്ണമായും മാറാനും പിന്നീട് വരാതിരിക്കുവാനും

താരന്‍ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് .പലരും പലവിധത്തിലുള്ള കെമിക്കലുകളും മറ്റും ഉപയോഗിച്ച് താരനെ തടയാന്‍ ശ്രമിക്കുന്നവര്‍ ആവാം .കെമിക്കലുകള്‍ ഉപയോഗിച്ച് താരനെ തടയാന്‍ ശ്രമിക്കുമോള്‍ താരന്‍ പോകും എങ്കിലും അല്‍പ്പം ദിവസത്തിനുള്ളില്‍ അത് വീണ്ടും വരുന്നു എന്നതാണ് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം .അതോടൊപ്പം തന്നെ സ്ഥിരമായി കെമിക്കലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിയുന്നതിനും അതുപോലെ തന്നെ തലമുടി അകാലത്തില്‍ നരക്കുന്നതിനും കാരണം ആകുന്നു .ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത് യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാതെ താരനെ ഇല്ലാതാക്കുവനുള്ള ഒരു വഴിയാണ് അതിന് ആവശ്യമായ സാധനങ്ങള്‍ വെളിച്ചെണ്ണ – 250 മില്ലി .നെല്ലിക്ക – 5 എണ്ണം,ഉലുവ – 5 സ്പൂണ്‍ കറിവേപ്പില – ഒന്നോ രണ്ടോ തണ്ട്  എന്നിവയാണ് ഇനി ഇത് തയാറാക്കി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം.

ഉലുവ വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്തു വെക്കുക രാവിലെ വെള്ളം ഊറ്റി കളഞ്ഞു അതില്‍ കുരു കളഞ്ഞ നെല്ലിക്ക , കറിവേപ്പില തണ്ടില്ലാതെ ഇല മാത്രം എടുത്തു ഒരു മരുന്ന് അരക്കുന്ന കല്ലില്‍ അരച്ച് ആ മിശ്രിതം ഒരു രാത്രി വെക്കുക.

അടുത്ത ദിവസം അളവില്‍ പറഞ്ഞിരിക്കുന്ന വെളിച്ചെണ്ണ ഒരു ചട്ടിയില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കുക .

വെളിച്ചെണ്ണ അല്പം ചൂടായതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന മിശ്രിതം ഇട്ടു ഒന്ന് കലക്കി കൊടുകുക .

ഏകദേശം 35 മിനിറ്റു കഴിയുമ്പോള്‍ എണ്ണയുടെ പത പറ്റിയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി അരിച്ചു വെക്കുക .

കുളിക്കുന്നതിനു മുന്‍പോ ശേഷമോ തലയില്‍ തേച്ചു പിടിപ്പിക്കാം .

ഇത് എന്നും ഉപയോഗിക്കാം. താരന്‍ , പേന്‍ എന്നിവ പോയി മുടി വളരുന്നതിന്, ഈ കാച്ചിയ എണ്ണ വളരെ നല്ലതാണ് .. ഉപയോഗിച്ച് നോക്കൂ.