ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പരിശീലനം നല്‍കുന്ന അത്യാധുനിക രീതിയില്‍ ഒരുക്കിയ പരിശീലന കേന്ദ്രം ഇതാ കേരളത്തില്‍

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്.

ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ് എല്ലാത്തരം സാഹചര്യങ്ങള്‍ക്കും ഒരു ഡ്രൈവറെ പ്രാപ്തമാക്കുകയാണ് ഇവിടെ.


കേരളത്തില്‍ ഡ്രൈവിങ് പഠനത്തിന് മികച്ച സംവിധാനങ്ങളില്ല എന്ന തിരിച്ചറിവാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രവാസിയായ അനില്‍കുമാറിനെ പ്രേരിപ്പിച്ചത്. അതിനായി അത്യാധുനിക രീതിയിലുള്ള പരിശീലന സംവിധാനങ്ങള്‍ തന്നെ ഒരുക്കി. വിവിധ പാക്കേജുകളിലാണ് പരിശീലനം നല്‍കുന്നത്.

ഡ്രൈവിങ് പഠനത്തോടൊപ്പം വാഹനങ്ങളുടെ യന്ത്രത്തിന്റെ പ്രവര്‍ത്തനരീതികളും മനസിലാക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശ്രദ്ധയോടെയുള്ള ഡ്രൈവിങ് പരിശീലനത്തിലൂടെ മികച്ച ഡ്രൈവര്‍മാരെ പുറത്തിറക്കലാണ് ലക്ഷ്യം. കഴിഞ്ഞ ഒരുമാസത്തിനിടെ ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്തത് നൂറ്റിനാല്‍പ്പത് പേരാണ്.Be the first to comment

Leave a Reply

Your email address will not be published.


*