പ്രവാസികള്‍ ജാഗ്രത …ഇന്റര്‍നെറ്റ്‌ ആരുമായും ഷെയര്‍ ചെയ്യരുത് ….

ഇന്‍റെര്‍നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്തതിന്‍ ജയിലിലായ 3 മലയാളികളെ മോചിപ്പിച്ചു ; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തുക !!ഇന്റര്‍നെറ്റ് വൈഫൈ ഷെയര്‍ ചെയ്ത കുറ്റത്തിന്‍ സൗദി ജയിലിലായ മൂന്ന്‌ മലയികളെ മോചിപ്പിച്ചു. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ്‌ ഷെയര്‍ ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ പിടികൂടിയത്. സൗദി നിയമം അനുസരിച്ച് ഇന്റര്‍നെറ്റ്‌ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് കുറ്റകരമാണ്. സെപ്റ്റംബര്‍ 25നായിരുന്നു മലപ്പുറം സ്വദേശികളായ 2 യുവാകളും തിരുവനന്തപുരം സ്വദേശിയായ ഫെബിന്‍ ഒരാളെയും ആണ് സൗദി സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലകപ്പെട്ടത്.

രണ്ട് യമനികള്‍ക്കാണ് ഇവര്‍ ഇന്റര്‍നെറ്റ്‌ ഷെയര്‍ ചെയ്ത് നല്‍കിയത്. സ്വന്തം ആവശ്യത്തിനെടുക്കുന്ന കണക്ഷനില്‍ നിന്ന് വേറെ ആര്‍ക്കും ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യുവാന്‍ സൗദി നിയമം അനുവദിക്കുന്നില്ല.

തിരുവനന്തപുരം സ്വദേശിയുടെ ഐഡിയിലാണ് കണക്ഷന്‍ എടുത്തിരുന്നത്. വര്‍ഷങ്ങളായി ഇവര്‍ ഇതെടുത്തിട്ട്. ഇന്റര്‍നെറ്റിന്‍റെ മാസ വാടക ഷെയര്‍ ചെയ്യുന്നതിനായാണ് ഇവര്‍ യമനികള്‍ക്ക് ഇന്റര്‍നെറ്റ്‌ സൗകര്യം ഒരുക്കി കൊടുത്തത്.

2017 സെപ്റ്റംബര്‍ 10 നാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്ത് തുടങ്ങിയത്. സെപ്റ്റംബര്‍ 25ന് രാവിലെ 11 മണിക്ക് പതിനഞ്ചോളം സുരക്ഷ ഉദ്യോഗസ്ഥര്‍ എകെ 47 തോക്കുമായി ഇവരുടെ മുറിയിലേക്ക് ഇരച്ചു കയറി എത്തിയത്. അപ്പോള്‍ ഇവര്‍ മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു. മുഖം മൂടി ധരിപ്പിച്ച് കൈ ബന്ധനത്തിലാക്കി അഞ്ജാത സ്ഥലത്തേക്ക് ഇവരെ മാറ്റുകയാണുണ്ടായത്. താമസ സ്ഥലം മുഴുവന്‍ പരിശോധിക്കുകയും ചെയ്തു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഇവരോട് പറഞ്ഞിരുന്ന് പോലുമില്ല.

ഇതിനെക്കുറിച്ച്‌ അറിവില്ലാത്ത ഒരുപാട് പ്രവാസികള്‍ ഉണ്ട് അവരുടെ അറിവിലേക്കായി പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .Be the first to comment

Leave a Reply

Your email address will not be published.


*