7 പതിറ്റാണ്ടായി വായു ഭക്ഷണമാക്കിയ ഈ മനുഷ്യന് മുന്നിൽ ശാസ്ത്രം വെറും നോക്കുകുത്തിയാകുന്നു

ഭക്ഷണമില്ലാതെ ഒരു മനുഷ്യന് എത്രനാൾ ജീവിക്കാൻ കഴിയും ? ഏറിയാൽ ആഴ്ചകൾ . വെള്ളം കുടിക്കാതെയോ ? വളരെ കുറച്ച് ദിവസം അല്ലെ . ഇതാണ് മനുഷ്യനെ സംബന്ധിച്ച് ആർക്കും പറയാൻ കഴിയുന്ന അവസ്ഥ . എന്നാൽ ഭക്ഷണമോ ജലപാനമോ ഇല്ലാതെ കഴിഞ്ഞ 70 വർഷമായി ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യൻ ഉണ്ട് . ലോകത്തിന് മുന്നിൽ മഹാത്ഭുതമായി നിൽക്കുന്ന ഒരു മനുഷ്യ വിസ്മയം .


ഇത് പ്രഹ്ലാദ് ജാനി എന്ന 83 കാരൻ. രാജസ്ഥാനിലെ മെഹ്സാന ജില്ലയിൽ ജനനം. തന്റെ 7 ആമത്തെ വയസ്സിൽ വീട് വിട്ടു കാട്ടിലേക്ക് പോയ ഇദ്ദേഹം തിരിച്ചു വരുന്നത് ദേവിയുടെ അനുഗ്രഹം അദ്ദേഹത്തിന് കിട്ടി എന്നവകാശപ്പെട്ടാണ് . അന്ന് മുതൽ ഒരു ചുവന്ന വസ്ത്രമനിഞ്ഞു മുക്കുത്തിയും കമ്മലും മാലയുമനിഞ്ഞു സ്ത്രീയെപ്പോലെ നടക്കുന്ന ഇദ്ദേഹത്തെ മാതാജി എന്നാണ് നാട്ടുകാർ വിളിക്കുന്നത് . പറഞ്ഞാൽ ആരും വിശ്വസിക്കാത്ത അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഇദ്ദേഹം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു 83 വയസ്സിനിടയിൽ പിന്നെ ഒരു തവണ പോലും ഭക്ഷണമോ വെള്ളമോ കുടിച്ചിട്ടില്ല എന്ന കാര്യമാണ് .

ഈ അത്ഭുതം കേട്ടറിഞ്ഞ അഹമദാബാദിലെ സ്റ്റെർലിങ്ങ് ഹൊസ്പിറ്റലിലെ ഡോക്ടറായ സുധീർ ഷാ അദ്ധേഹത്തെ നിരീക്ഷിക്കാനുള്ള അനുമതി ചോദിച്ചു. അതിന് സമ്മതിച്ച ഈ യോഗിവര്യൻ 10 ദിവസം അടച്ചിട്ട മുറിക്കുള്ളിൽ കഴിഞ്ഞു കുടി. ഭക്ഷണമോ വെള്ളമോ ഉപയോഗിച്ചില്ല എന്ന് മാത്രമല്ല അദ്ദേഹം മല മുത്ര വിസർജ്ജനം പോലും നടത്തുന്നില്ല എന്ന് അദ്ദേഹം certify ചെയ്തു. 2010 ഇൽ വീണ്ടും ഇദ്ദേഹത്തെ നിരീക്ഷണങ്ങൾക്ക് വിധേയനാക്കി ഏപ്രിൽ 22 മുതൽ മെയ്‌ 6 വരെ ഡിഫൻസ് ഇൻസ്റ്റിട്യൂട്ടിലെ റിസർച്ച് വിങ്ങും വിദഗ്ദ ഡോക്റ്റർമാരും മുപ്പത്തിയഞ്ചിൽ അധികം ശാസ്ത്രജ്ഞ്യരും ചേർന്ന് അദ്ധേഹത്തെ അടച്ചിട്ട മുറിക്കുള്ളിലാക്കി cctv കാമറയുടെ സഹായത്താൽ 24 മണിക്കുറും നിരീക്ഷിച്ചു.

അൽപ സമയം മുറിയിൽ നിന്നും പുറത്തു വരുന്ന സമയത്തും ക്യാമറകൾ അദ്ധേഹത്തെ പിന്തുടർന്നു . എല്ലാ ദിവസവും ബ്ലഡ്‌ ടെസ്റ്റും സ്കാനിങ്ങും നടത്തി ആരോഗ്യനില പരിശോധിച്ചു . അഞ്ചാം ദിവസം മുതൽ മാത്രം അദ്ദേഹത്തിന് വായ കഴുകാൻ മാത്രം വെള്ളം നൽകി അതാണെങ്കിൽ അദ്ദേഹം തുപ്പിക്കളയുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളിലൊന്നും അദ്ദേഹം മല മുത്ര വിസർജ്ജനം നടത്തിയില്ല . ഒടുവിൽ പതിനഞ്ചാമത്തെ ദിവസം അദ്ധേഹത്തെ ടെസ്റ്റ്‌ ചെയ്ത ഡോക്റ്റർമാർ റിപ്പോർട്ട്‌ നല്കി. അദ്ധേഹത്തിന്റെ ആരോഗ്യം ഇപ്പോഴും ഒരു 35 വയസ്സുകാരന്റെ ആരോഗ്യത്തിനു തുല്യമത്രേ. വിസർജ്യങ്ങൾ പോകുന്നില്ലെങ്കിലും അവയവങ്ങളുടെ പ്രവർതനമൊക്കെ 100% ഓക്കേ ആണത്രേ. ഡോക്ടർമാർ ആശ്ചര്യത്തോടെ പറയുന്നത് ഒരു കാര്യം മാത്രമാണ്. ആഹാരം ഒഴിവാക്കി ചിലർക്ക് വേണമെങ്കിൽ രണ്ടു മാസം വരെ പിടിച്ചു നിൽക്കാം പക്ഷെ വെള്ളം കുടിക്കാതെ ഒരാൾക് ജീവിക്കാൻ പറ്റുന്നത് പരമാവധി 4 ദിവസമാണ്, പക്ഷെ ഈ ഒരു സിദ്ധിക്ക് ഉത്തരം നല്‍കാന്‍ തങ്ങള്‍ പഠിച്ച ശാസ്ത്രത്തിന് കഴിയില്ല എന്നാണ്.

അമേരിക്ക ജർമ്മനി ഓസ്ട്രിയ എന്നിവിടങ്ങളിലെ ശാസ്ത്രഞ്ജന്മാർ അദ്ധേഹത്തെ പരിശോധിക്കാൻ അനുമതി തേടി അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്. നമ്മുടെ നാട്ടിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഇദ്ദേഹം ലോകശ്രദ്ധ നേടാൻ വൈകരുത്.

വാര്‍ത്ത ഇഷ്ട്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Be the first to comment

Leave a Reply

Your email address will not be published.


*