ചിക്കന്‍ അട ഉണ്ടാക്കിയാലോ ?ഇതാ റെസിപ്പി

മധുരമുള്ള ഇലയട എല്ലാവരും കഴിച്ചിട്ടുണ്ടാവും… എന്നാല്‍ കോഴിയിറച്ചി നിറച്ച് വാഴയില്‍ പൊതിഞ്ഞ് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ചിക്കന്‍ ഇലയട കഴിച്ചിട്ടുണ്ടോ…

ചേരുവകള്‍,

500 ഗ്രാം അരിപ്പൊടി (പച്ചരി) ,250 ഗ്രാം കോഴിയിറച്ചി ,3 തണ്ട് കറിവേപ്പില ,2 സവാള (ചെറുതായി അരിഞ്ഞെടുക്കുക) ,2 പച്ച മുളക് (ചെറുതായി അരിഞ്ഞെടുക്കുക) ,1 വെളുത്തുള്ളി (ചെറുതായി ചതച്ചെടുക്കുക) ,ഒരു ചെറിയ കഷണം ഇഞ്ചി (ചതച്ചെടുക്കുക) ,അര ടേബിള്‍ സ്പൂണ്‍ മുളകുപൊടി ,അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി ,അര ടേബിള്‍ സ്പൂണ്‍ ഗരംമസാലപൊടി ,1 കപ്പ് ചൂട് വെള്ളം ,1 ടേബിള്‍ സ്പൂണ്‍ ഉപ്പ് ,ആവിശ്യത്തിന് എണ്ണ ,വാഴ ഇല (അട പരത്താന്‍ പാകത്തില്‍ നീളം കഷ്ണങ്ങളായി മുറിച്ചെടുക്കുക)

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തില്‍ ഒരു മണിക്കൂറെങ്കിലും കുതിര്‍ത്തു വക്കുക. അതിനു ശേഷം വെള്ളത്തില്‍ 3, 4 തവണ കഴുകി വെളളം പൂര്‍ണമായും കളയുക. അരി പത്തിരി പൊടിയുടെ പാകത്തിന് പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക.

ഇതിനു പകരം റെഡി മെയ്ഡ് അരിപ്പൊടി (പത്തിരി പൊടി) വേണമെങ്കിലും ഉപയോഗിക്കാം. അടുത്തതായി, ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളം അരിപ്പൊടിയിലേക്ക് കുറേശ്ശെ ഒഴിച്ചു കുഴച്ചെടുക്കുക്കുക.

ഈ സമയം കൊണ്ട് മറ്റൊരടുപ്പില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പു കൂടിയിട്ടു കോഴിയിറച്ചി വേവിച്ചെടുക്കുക. വേവിച്ച ഇറച്ചി കഷണങ്ങള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇറച്ചിയില്‍ നിന്നും മാംസം മാത്രം അടര്‍ത്തിയെടുക്കുക.

അടര്‍ത്തി എടുത്ത ഇറച്ചി കഷണങ്ങള്‍ വളരെ ചെറുതായി മുറിക്കുക. അല്ലെങ്കില്‍ മിക്‌സിയില്‍ ഇട്ട് ഒന്ന് അടിച്ചെടുക്കുക. അപ്പോള്‍ നാരുകള്‍ പോലത്തെ കഷണങ്ങള്‍ കിട്ടും. കഷണങ്ങള്‍ ഒരുപാട് പൊടിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ഇട്ട് നന്നായി വഴറ്റുക. ശേഷം ഉപ്പ്, മുളകുപൊടി,  മഞ്ഞള്‍പൊടി, ഗരംമസാലപൊടി എന്നിവ ഇട്ടു നന്നായി വഴറ്റി പൊടിച്ചു വച്ചിരിക്കുന്ന കോഴിയിറച്ചി കൂടി ചേര്‍ക്കുക.

ഇനി ഒരു കഷണം ഇല എടുത്ത് അതില്‍ കുഴച്ച് ഉരുളയാക്കി വച്ചിരിക്കുന്ന അരിപൊടി വച്ച പരത്തുക. അതിനു നടുവില്‍ ഇറച്ചി മസാല വച്ച് പരത്തുക. ശേഷം ഇല നെടുകെ മടക്കുക.

അടുത്തതായി പ്രഷര്‍ കുക്കറിലോ ഇഡ്ഡലി കുക്കറിലോ വെള്ളം വച്ച് അതിനു മുകളിലെ തട്ടില്‍ ഈ അട നിരത്തി വയ്ക്കുക. 15 മുതല്‍ 20 മിനിറ്റു വരെ വേവിക്കുക. തീ അണച്ചു 15 മിനിറ്റിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. രുചിയേറിയ ചിക്കന്‍ അട തയാര്‍.Be the first to comment

Leave a Reply

Your email address will not be published.


*