ഏലയ്ക്ക-ഏത്തപ്പഴം സാമ്പാര്‍ ഉണ്ടാക്കുന്ന വിധം

ഏലക്ക ഏത്തപ്പഴം സാംബാര്‍ എന്ന് കേട്ടിട്ടുണ്ടോ ?എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ ?അതൊക്കെ പോട്ടെ ഉണ്ടാക്കാന്‍ താല്‍പ്പര്യം ഉണ്ടോ ?എന്നാല്‍ ഇതാ റെസിപ്പി എല്ലാവരും ഒന്ന് ട്രൈ ചെയ്ത് അഭിപ്രായം പറയണം കേട്ടോ

ആവശ്യമായ സാധനങ്ങള്‍

ചെറിയ ഏലയ്ക്ക പതിനഞ്ചെണ്ണം

ഏത്തപ്പഴം, മാങ്ങ ഒന്ന് വീതം

ഉള്ളി എട്ടെണ്ണം

തക്കാളി രണ്ടെണ്ണം

പച്ചമുളക് നാലെണ്ണം

കറുവ പട്ടയുടെ ഇല ഒരെണ്ണം

കറിവേപ്പില മൂന്ന് തണ്ട്

മല്ലിയില കുറച്ച്

തുവര പരിപ്പ് 75 ഗ്രാം

മല്ലി രണ്ട് ടേ. സ്പൂണ്‍

മഞ്ഞള്‍പ്പൊടി, ഉലുവ ഒരു ടീസ്പൂണ്‍ വീതം

ജീരകം കാല്‍ ടീസ്പൂണ്‍

തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്

തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ്

കടുക് ഒരു ടീസ്പൂണ്‍

കായം ചെറിയ കഷണം

വറ്റല്‍ മുളക് എട്ടെണ്ണം

വെളിച്ചെണ്ണ ഒരു ടേ.സ്പൂണ്‍

ഏത്തപ്പഴം, മാങ്ങ, തക്കാളി എന്നിവ ചതുരാകൃതിയില്‍ മുറിക്കുക. പച്ചമുളക് അറ്റം പിളര്‍ന്ന് എടുക്കണം. മല്ലി, ജീരകം, ആറ് വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില, കായം പകുതി, ഉലുവ എന്നിവ പകുതി വെളിച്ചെണ്ണയില്‍ വറുത്ത് കോരി തണുത്ത ശേഷം പൊടിക്കുക. തുവരപ്പരിപ്പ് കുക്കറില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കറുവ പട്ടയുടെ ഇലയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക (രണ്ട് വിസില്‍ വരുന്നതുവരെ). ഒരു ചട്ടി അടുപ്പില്‍ വെച്ച് കടുക്, ഉലുവ, വറ്റല്‍ മുളക്, ബാക്കി കറിവേപ്പില എന്നിവ മൂപ്പിക്കണം. ശേഷം ഉള്ളി, ഏലയ്ക്കാ, പച്ചമുളക്, ഏത്തപ്പഴം, മാങ്ങ, തക്കാളി എന്നിവ വഴറ്റി വറുത്ത്‌പൊടിച്ച മസാലക്കൂട്ടും വേവിച്ച തുവരപ്പരിപ്പും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. കുറുകിയാല്‍ രണ്ടാം പാല്‍ ഒഴിച്ച് വീണ്ടും തിളപ്പിക്കണം. ശേഷം ഒന്നാം പാല്‍ ഒഴിച്ച് അരിക് തിളച്ചാല്‍ വാങ്ങി മല്ലിയില തൂകി ഉപയോഗിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*