രോഗം വരാതിരിക്കാന്‍ ചില ഭക്ഷണ നിയമങ്ങള്‍

രോഗം വരാതിരിക്കാന്‍ ചില ഭക്ഷണ നിയമങ്ങള്‍
രോഗം വരാതിരിക്കാന്‍ ചില ഭക്ഷണ നിയമങ്ങള്‍

വളരെ ചെറുപ്പത്തിലെകൊളസ്ട്രോള്‍ ,രക്തസമ്മര്‍ദ്ദം ഹൃദയാഘാതം എന്നിങ്ങനെ ഉള്ള അസുഖങ്ങള്‍ പിടികൂടുന്ന തരത്തില്‍ വില്ലനാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്.അതൊക്കെ ഒഴിവാക്കുകയോ മിതമായ അളവില്‍ കഴിയ്ക്കുകയോ ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് ഇത്തരം രോഗങ്ങളെ അകറ്റി നിര്‍ത്താം.ഇനി പറയുന്ന കാര്യങ്ങള്‍ കുറച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കൂ . എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ദിവസേന കഴിയ്ക്കാതിരിയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ബേക്കറി പലഹാരങ്ങള്‍ കഴിയ്ക്കുന്നതിനും ഒരു നിയന്ത്രണം വയ്ക്കുക.രാവിലെയോ രാത്രിയിലോ സാലഡ് ഒരു ശീലമാക്കുക.  ആഹാരത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പെടുത്തുക.

മാംസാഹാരങ്ങള്‍ കുറയ്ക്കുക. അയല ,മത്തി ,നെത്തോലി തുടങ്ങിയ ചെറിയ മീനുകള്‍ കറി വെച്ച് കഴിയ്ക്കുക. റെസ്റ്റോറന്റില്‍ നിന്നും വാങ്ങുന്ന ആഹാരത്തിനു രുചി കാണും ,പക്ഷെ അത് ഒരു ശീലമാക്കരുത്,കാരണം അവര്‍ രുചി കൂട്ടാന്‍ ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍,പല പ്രാവശ്യം ഉപയോഗിയ്ക്കുന്ന ഒരേ എണ്ണ എന്നിവ ദോഷകരമായ രീതിയില്‍ ആയി നമ്മുടെ ശരീരത്തില്‍ എത്തും.ഫാസ്റ്റ് ഫുഡ് ,ജങ്ക് ഫുഡ് എന്നിവ തീര്‍ത്തും ഒഴിവാക്കുക. പാചകം ചെയ്യുമ്പോള്‍ എണ്ണ ഉപയോഗിയ്ക്കുന്നത് മിതമായ അളവില്‍ ആയിരിയ്ക്കണം.ഒരിക്കല്‍ ചൂടാക്കിയ എണ്ണ പിന്നെയും ഉപയോഗിയ്ക്കരുത്